യുവതിയെ ഗർഭിണിയാക്കി ബന്ധത്തിൽനിന്ന് പിന്മാറിയെന്ന പരാതി; സിഐയ്ക്ക് സസ്പെൻഷൻ
യുവതിയെ ഗർഭിണിയാക്കി ബന്ധത്തിൽനിന്ന് പിന്മാറിയെന്ന പരാതിയിൽ സിഐയ്ക്ക് സസ്പെൻഷൻ. യുവതിയുടെ പരാതിയിൽ ജില്ലാ ക്രൈം റെക്കോർഡ് ബ്യൂറോ(ഡിസിആർബി)സിഐ ടി കെ വിനോദ് കൃഷ്ണയെയാണ് ഐജി സസ്പെൻഡ് ചെയ്തത്. പ
പത്തനംതിട്ട: യുവതിയെ ഗർഭിണിയാക്കി ബന്ധത്തിൽനിന്ന് പിന്മാറിയെന്ന പരാതിയിൽ സിഐയ്ക്ക് സസ്പെൻഷൻ. യുവതിയുടെ പരാതിയിൽ ജില്ലാ ക്രൈം റെക്കോർഡ് ബ്യൂറോ(ഡിസിആർബി)സിഐ ടി കെ വിനോദ് കൃഷ്ണയെയാണ് ഐജി സസ്പെൻഡ് ചെയ്തത്. പത്തനംതിട്ട സ്വദേശിനിയായ 28കാരിയെ ഗർഭിണിയാക്കി ബന്ധത്തിൽ നിന്ന് പിന്മാറിയതായാണ് പരാതി. ജോലിയുടെ ഭാഗമായി തിരുവനന്തപുരം ജില്ലയിൽ സിഐ എത്തിയപ്പോൾ യുവതിയുമായി ഒരുമിച്ച് താമസിച്ചിരുന്നു. തിരുവനന്തപുരം റേഞ്ച് ഐജിയാണ് ഉദ്യോഗസ്ഥനെതിരേ അച്ചടക്കനടപടി സ്വീകരിച്ചത്. നിലവിൽ ക്രിമിനൽ കേസ് വേണ്ടെന്ന നിലപാടിലാണ് യുവതി. സിഐയായ വിനോദ് കൃഷ്ണന് സർവീസിൽനിന്ന് വിരമിക്കാൻ ഇനി രണ്ടുവർഷം കൂടിയാണ് ബാക്കിയുള്ളത്.
പത്തനംതിട്ടയിൽ വിനോദ് കൃഷ്ണ നേരത്തേ ജോലിചെയ്തിരുന്ന സ്റ്റേഷൻ പരിധിയിലുള്ള 28കാരിയാണ് പരാതിക്കാരി. യുവതിയുമായി ബന്ധം സ്ഥാപിച്ച വിനോദ് കൃഷ്ണ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് കാലത്ത് തിരുവനന്തപുരത്തേക്ക് സ്ഥലംമാറ്റം ലഭിച്ചപ്പോൾ യുവതിയെയും ഒപ്പംകൊണ്ടുപോയി. തിരുവനന്തപുരത്തെ പോലിസ് ക്വാർട്ടേഴ്സിൽ ഭാര്യയെന്ന വ്യാജേന ഒപ്പംതാമസിപ്പിച്ചു. ഒരു കേസ് അന്വേഷണത്തിന്റെ ഭാഗമായി ഹൈദരാബാദിൽ പോയപ്പോൾ ഇയാൾ യുവതിയെയും ഒപ്പം കൊണ്ടുപോയി. ഇതോടെയാണ് സഹപ്രവർത്തകർക്ക് സംശയം തോന്നിയത്. തുടർന്ന് ഭാര്യയും വീട്ടുകാരും അറിഞ്ഞു. ഇതിനിടെ യുവതി ഗർഭിണിയായി. ഗർഭിണിയായപ്പോൾ ഭാര്യയെ ഒഴിവാക്കി വിവാഹം കഴിക്കാമെന്ന് ഉറപ്പുകൊടുത്തു. എന്നാൽ, ഉറപ്പിൽനിന്ന് പിന്മാറിയതോടെയാണ് യുവതി എസ്പിയെ നേരിട്ട് കണ്ട് പരാതി നൽകിയത്. എസ്പി അന്വേഷണം നടത്തി ഐജിക്ക് റിപോർട്ട് സമർപ്പിച്ചു. ഇതിനുപിന്നാലെ വിനോദ് കൃഷ്ണനെ സസ്പെൻഡ് ചെയ്ത് ഉത്തരവിറക്കുകയായിരുന്നു.