ചേർത്തലയിൽ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ
ചേർത്തല : ഏഴ് കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ. അരൂർ, ചന്തിരൂർ സ്വദേശികളായ വിനോദ് (28), സഞ്ജു (27) എന്നിവരെ അർത്തുങ്കൽ പൊലീസ് അറസ്റ്റ് ചെയ്തു.
അർത്തുങ്കൽ ഫിഷ് ലാന്റിംഗ് സെന്ററിന് സമീപത്ത് നിന്നാണ് കഞ്ചാവുമായി യുവാക്കൾ പിടിയിലായത്. ആലപ്പുഴ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡിന്റെ സഹായത്തോടെയായിരുന്നു പൊലീസിന്റെ നീക്കം. റോഡു മാർഗം വൻതോതിൽ കഞ്ചാവ് കടത്തുന്നുവെന്ന വിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്.
സിഐ പി.ജി. മധു, എസ്ഐ സജീവ്, ജിഎസ്ഐ ബിജു. എഎസ്ഐ ബെന്നി എസ്‍പിഓമാരായ ബൈജു, സേവ്യർ, സിപിഒ മനു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികുടിയത്.
ഇവർ ഒഡിഷയിൽ നേരിട്ട് പോയി കഞ്ചാവ് വാങ്ങിയാണ് ചേർത്തല, ആലപ്പുഴ, അർത്തുങ്കൽ എന്നി ഭാഗങ്ങളിൽ കച്ചവടം നടത്തിയിരുന്നത്. ഒന്നോ രണ്ടോ മാസം കുടുമ്പോൾ ഒഡിഷയിൽ പോയി കഞ്ചാവ് വാങ്ങി വിൽപ്പന നടത്തി വരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.