ചേലക്കരയിൽ ലഡു കടം നൽകാത്തതിന് കടയുടമയെ മർദിച്ച രണ്ട് പേർ അറസ്റ്റിൽ

 

ചേലക്കര: ചേലക്കരയിൽ ലഡു കടം നൽകാത്തതിന് കടയുടമയ്ക്ക് യുവാക്കളുടെ ക്രൂരമർദനം. സംഭവത്തിൽ തോന്നൂർക്കര പടിഞ്ഞാട്ടുമുറി മനപടിക്കൽ വിനു (46), കളരിക്കൽ സന്തോഷ് (43) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. തോന്നൂർക്കര എംഎസ്എൻ ഓഡിറ്റോറിയത്തിന് സമീപത്തുള്ള കടയിലാണ് സംഭവം നടന്നത്. 

ഞായറാഴ്ച വൈകിട്ട് മദ്യലഹരിയിൽ എത്തിയ പ്രതികൾ ലഡു കടം ചോദിക്കുകയും വിസമ്മതിച്ച കടയുടമയെ ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ കടയ്ക്ക് നാശമുണ്ടായതായി പൊലീസ് വ്യക്തമാക്കി. രാത്രി തന്നെ പൊലീസ് പ്രതികളെ കണ്ടെത്തി പിടികൂടിയിരുന്നു.