നേഴ്സിംഗ് കോഴ്സിന് അഡ്മിഷൻ നൽകാമെന്ന് വിശ്വസിപ്പിച്ച്  യുവതിയിൽ 2.40 ലക്ഷം രൂപ തട്ടി ; യുവാവ് അറസ്റ്റിൽ 

 

വടക്കഞ്ചേരി : നേഴ്സിംഗ് കോഴ്സിന് അഡ്മിഷൻ നൽകാമെന്ന് വിശ്വസിപ്പിച്ച് കട്ടപ്പന സ്വദേശിയായ യുവതിയിൽ 2.40 ലക്ഷം രൂപ തട്ടിയെടുത്തയാൾ അറസ്റ്റിൽ. 

വടക്കഞ്ചേരി ഞാറംവാൻകുളമ്പ്, കണക്കൻതുരുത്തി പഴയചിറ ബിനു (49) എന്നയാളെയാണ് കട്ടപ്പന ഡിവൈഎസ്പി യുടെ നേതൃത്യത്തിലുള്ള പൊലീസ് അറസ്റ്റ് ചെയ്തത്.