ചങ്ങനാശ്ശേരിയിൽ ബലാത്സംഗക്കേസിൽ പ്രതിക്ക് ജീവപര്യന്തവും 3.25 ലക്ഷം രൂപ പിഴയും
Nov 19, 2023, 18:06 IST
ചങ്ങനാശ്ശേരി: ബാലികയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും 3.25 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. 2022ൽ ഏരുമേലി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് മണിമല പൂവത്തോലി തീമ്പലങ്ങാട്ട് പറമ്പിൽ നോബിൻ ടി. ജോണിനെ ഫാസ്റ്റ് ട്രക്ക് സെപ്ഷൽ കോടതി ജഡ്ജി പി.എസ്. സൈമ ശിക്ഷിച്ചത്.
പ്രതി പിഴ അടച്ചാൽ തുക ഇരക്ക് നൽകണം. പിഴ അടച്ചില്ലെങ്കിൽ മൂന്നു വർഷവും ആറ് മാസവും കൂടി ശിക്ഷ അനുഭവിക്കണം. കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി എൻ. ബാബുക്കുട്ടൻ, എ.എസ്.ഐ സുപ്രിയ, കെ. കവിത എന്നിവരാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. പി.എസ്. മനോജ് ഹാജരായി.