മൊബൈൽ ഫോൺ ബ്ളോക്ക് ചെയ്തതിന് യുവതിയെ ഭീഷണി പെടുത്തി ; കണ്ണൂരിൽ യുവാവിനെതിരെ കേസെടുത്തു
മൊബൈൽ ഫോണിൽ നമ്പർ ബ്ലോക്ക് ചെയ്തിന് യുവതിയെ തടഞ്ഞുനിർത്തി ചീത്തവിളിക്കുകയും കൊല്ലുമെന്ന് ഭീഷണിമുഴക്കുകയും ചെയ്ത സംഭവത്തിൽ പഴയങ്ങാടി പോലീസ് യുവാവിന്റെ പേരിൽ കേസെടുത്തു.
Updated: Oct 30, 2026, 16:35 IST
പഴയങ്ങാടി : മൊബൈൽ ഫോണിൽ നമ്പർ ബ്ലോക്ക് ചെയ്തിന് യുവതിയെ തടഞ്ഞുനിർത്തി ചീത്തവിളിക്കുകയും കൊല്ലുമെന്ന് ഭീഷണിമുഴക്കുകയും ചെയ്ത സംഭവത്തിൽ പഴയങ്ങാടി പോലീസ് യുവാവിന്റെ പേരിൽ കേസെടുത്തു.
എരിപുരത്തെ ദിൽഷാദിന്റെ (28) പേരിലാണ് കേസ്. പുതിയങ്ങാടി പുതിയവളപ്പിലെ വിഷ്ണുനിലയത്തിൽ ടി.കൃഷ്ണപ്രിയയുടെ ( 24 ) പരാതിയാണ് കേസ്. ഒക്ടോബർ 27 ന് രാത്രി ഏഴരക്ക് കൃഷ്ണപ്രിയ ജോലികഴിഞ്ഞ് വീട്ടിലേക്ക് പോകവെ തടഞ്ഞുനിർത്തിയാണ് ദിൽഷാദ് ഭീഷണിമുഴക്കിയത്.
ദിൽഷാദിനെ മൊബൈലിൽ കൃഷ്ണപ്രിയ ബ്ലോക്ക് ചെയ്തിരുന്നു ഇതിൻ്റെ വൈരാഗ്യത്തിലാണ് യുവാവ് ഭീഷണി മുഴക്കിയത്.