യുവതിയെ ആക്രമിച്ച് സ്വർണമാല കവർന്ന കേസ് ; രണ്ട് പേർ അറസ്റ്റിൽ
യുവതിയെ ആക്രമിച്ച് സ്വർണമാല കവർന്ന കേസിൽ രണ്ട് പേർ അറസ്റ്റിൽ. എമ്മാട് കാരേപ്പറമ്പിൽ വീട്ടിൽ സനോജ് കെ.ഫസൽ (34), കഴുവിലങ്ങ് മാടത്തിങ്കൽ വീട്ടിൽ ഫാസിൻ നൗഷാദ് (27) എന്നിവരാണ് അറസ്റ്റിലായത്. 16ന് വൈകീട്ട് 5.20 ഓടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
Aug 24, 2026, 19:30 IST

പെരിഞ്ഞനം സ്മാരകം സ്‌കൂളിന് തെക്ക് ഭാഗത്ത് പലചരക്കു കട നടത്തുന്ന പെരിഞ്ഞനം മൂന്നാംകുറ്റ് ദേശം സ്വദേശിനി ജ്യോതി (49) യുടെ ഒന്നേമുക്കാൽ പവൻ തൂക്കം വരുന്ന സ്വർണമാലയാണ് പ്രതികൾ കവർന്നത്. കൈപ്പമംഗലം പൊലീസും തൃശൂർ റൂറൽ ഡാൻസഫ് സംഘവും ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.