കഞ്ചാവ് കേസ് : തമിഴ്‌നാട് സ്വദേശിക്ക് കഠിനതടവും പിഴയും ശിക്ഷ
കഞ്ചാവ് കേസിലെ പ്രതിക്ക് ഒരുവര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ.
Jun 23, 2026, 16:20 IST
പാലക്കാട്: കഞ്ചാവ് കേസിലെ പ്രതിക്ക് ഒരുവര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. തമിഴ്‌നാട് ധര്‍മ്മപുരി ഹരൂര്‍ തെക്കനാംപട്ടി തീര്‍ത്ഥമലയില്‍ കൊല്ലയമേട് വീട്ടില്‍ റാണി (44)യെയാണ് സെക്കന്‍ഡ് അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ഡി. സുധീര്‍ ഡേവിഡ് ശിക്ഷിച്ചത്. പിഴതുക അടച്ചില്ലെങ്കില്‍ 6 മാസം അധിക തടവ് അനുഭവിക്കണം.
2018 ഡിസംബര്‍ 15 നാണ് പാലക്കാട് ഐ.എം.എ ജംഗ്ഷന് സമീപത്തുനിന്നും എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ ടി. രാജീവും പാര്‍ട്ടിയും ചേര്‍ന്ന് പ്രതിയില്‍ നിന്നും രണ്ടുകിലോ ഉണക്ക കഞ്ചാവ് കണ്ടെടുത്തത്. കേസിന്റെ അന്വേഷണവും അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പണവും നിര്‍വഹിച്ചത് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം. രാകേഷാണ്. പ്രോസീക്യൂഷനുവേണ്ടി എന്‍.ഡി.പി.എസ് സ്‌പെഷല്‍ പബ്ലിക് പ്രോസീക്യൂട്ടര്‍ ശ്രീനാഥ് വേണു ഹാജരായി.