കോഴിക്കോട് രണ്ട് വിദ്യാർത്ഥികളെ ക്രൂരമായി മർദിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത സംഭവം : പൂജാരി പിടിയിൽ
വടകരയിൽ രണ്ട് വിദ്യാർത്ഥികളെ ക്രൂരമായി മർദിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത കേസിൽ പൂജാരി പിടിയിൽ. കൊല്ലം കരുനാഗപ്പള്ളി സ്വദേശി സമ്പത്താണ് പിടിയിലായത്.
Feb 4, 2026, 20:19 IST
കോഴിക്കോട്: വടകരയിൽ രണ്ട് വിദ്യാർത്ഥികളെ ക്രൂരമായി മർദിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത കേസിൽ പൂജാരി പിടിയിൽ. കൊല്ലം കരുനാഗപ്പള്ളി സ്വദേശി സമ്പത്താണ് പിടിയിലായത്. പന്ത്രണ്ടും ആറും വയസുള്ള കുട്ടികളെയാണ് ഇയാൾ പീഡനത്തിന് ഇരയാക്കിയത്. തേപ്പുപൊട്ടി കൊണ്ട് പൊള്ളിക്കുകയും മൊട്ടുസൂചികൊണ്ട് കുത്തുകയും ചെയ്തതായി കുട്ടികൾ പൊലീസിന് മൊഴി നൽകി. സംഭവം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും വിദ്യാർത്ഥികൾ പറഞ്ഞു.
വടകര പൊലീസ് ബെംഗളൂരുവിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. പ്രതി ഡൽഹിയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പൊലീസിൻ്റെ പിടിയിലായത്. ബെംഗളൂരുവിൽ ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ.