കരിപ്പൂരിലെ സ്വർണം പൊട്ടിക്കൽ കേസിൽ അറസ്റ്റിലായ ബ്രാഞ്ച് സെക്രട്ടറിയെ പുറത്താക്കി സിപിഐഎം
കരിപ്പൂരിലെ സ്വർണം പൊട്ടിക്കൽ കേസിൽ അറസ്റ്റിലായ ബ്രാഞ്ച് സെക്രട്ടറിയെ പുറത്താക്കി സിപിഐഎം. കണ്ണൂർ വട്ടപ്പൊയിൽ ബ്രാഞ്ച് സെക്രട്ടറി ശരത്തിനെയാണ് പുറത്താക്കിയത്. പാർട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന തരത്തിൽ പെരുമാറിയതിനാണ് നടപടിയെടുത്തതെന്ന് കണ്ണൂർ ജില്ലാ സെക്രട്ടറി വ്യക്തമാക്കി.
കണ്ണൂർ: കരിപ്പൂരിലെ സ്വർണം പൊട്ടിക്കൽ കേസിൽ അറസ്റ്റിലായ ബ്രാഞ്ച് സെക്രട്ടറിയെ പുറത്താക്കി സിപിഐഎം. കണ്ണൂർ വട്ടപ്പൊയിൽ ബ്രാഞ്ച് സെക്രട്ടറി ശരത്തിനെയാണ് പുറത്താക്കിയത്. പാർട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന തരത്തിൽ പെരുമാറിയതിനാണ് നടപടിയെടുത്തതെന്ന് കണ്ണൂർ ജില്ലാ സെക്രട്ടറി വ്യക്തമാക്കി.
ഒരിടവേളയ്ക്ക് ശേഷമാണ് കരിപ്പൂർ വിമാനത്താവളം കേന്ദ്രീകരിച്ച് സ്വർണം പൊട്ടിക്കൽ സംഘം സജീവമായിരിക്കുന്നത്. സ്വർണത്തിന്റെ ഇറക്കുമതി തീരുവയും ജിഎസ്ടിയും വർധിപ്പിച്ച സാഹചര്യത്തിൽ ഗൾഫിൽ നിന്ന് സ്വർണം നാട്ടിലെത്തിക്കുക എന്നത് ലാഭകരമാണ്. ഇതാണ് സ്വർണക്കടത്ത്, സ്വർണം പൊട്ടിക്കൽ സംഘം സജീവമാകാൻ കാരണമായിരിക്കുന്നത്. കരിപ്പൂരിൽ അറസ്റ്റിലായ പതിമൂന്നിൽ ഒൻപത് പേർ കണ്ണൂർ സ്വദേശികളാണ്.
അതിൽ ആറ് പേർ മുഴക്കുന്ന് സ്വദേശികളാണ്. ഇക്കൂട്ടത്തിലാണ് സിപിഐഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടുന്നത്. സംഘത്തെ പിടികൂടുന്ന സമയത്ത് വിമാനത്താവളത്തിന് പുറത്ത് കാറിൽ കുറച്ചുപേർ കാത്തുനിൽക്കുന്നുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. അറസ്റ്റ് വിവരം അറിഞ്ഞ് സംഘം കടന്നുകളഞ്ഞതായും ഇവർക്കായി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്നും പൊലീസ് പറയുന്നു.