പിറന്നാൾ സമ്മാനം വാങ്ങി തരാമെന്ന് പറഞ്ഞ് കാറിൽ കയറ്റി; തലസ്ഥാനത്ത് 10-ാം ക്ലാസുകാരിക്ക് ക്രൂര പീഡനം
തലസ്ഥാനത്ത് പത്താം ക്ലാസ് വിദ്യാർത്ഥിയെ പീഡനത്തിനിരയാക്കിയ മൂന്ന് പേർ പിടിയിൽ. തിരുവനന്തപുരം പൂവാറിലാണ് സംഭവം. നെയ്യാറ്റിൻകര സ്വദേശികളായ ആദർശ്, അഖിൽ, അനുരാഗ് എന്നിവരാണ് അറസ്റ്റിലായത്.
Oct 31, 2024, 17:52 IST
തിരുവനന്തപുരം: തലസ്ഥാനത്ത് പത്താം ക്ലാസ് വിദ്യാർത്ഥിയെ പീഡനത്തിനിരയാക്കിയ മൂന്ന് പേർ പിടിയിൽ. തിരുവനന്തപുരം പൂവാറിലാണ് സംഭവം. നെയ്യാറ്റിൻകര സ്വദേശികളായ ആദർശ്, അഖിൽ, അനുരാഗ് എന്നിവരാണ് അറസ്റ്റിലായത്.
പെൺകുട്ടിയെ കാറിൽ കയറ്റി കൊണ്ടുപോയി ക്രൂര പീഡനത്തിനിരയാക്കുകയായിരുന്നു. ആദർശും പെൺകുട്ടിയും തമ്മിൽ പരിചയമുള്ളവരായിരുന്നു. പിറന്നാൾ ദിനത്തിൽ പൂവാറിൽ വച്ച് കുട്ടിയെ കണ്ടതിന് പിന്നാലെ കാറിൽ കയറാൻ ആവശ്യപ്പെട്ടു. പിറന്നാൾ സമ്മാനം വാങ്ങി തരാമെന്ന് പറഞ്ഞായിരുന്നു ആദർശ് കുട്ടിയെ കാറിൽ കയറ്റിയത്. പിന്നാലെ സുഹൃത്തുക്കളുമായി ചേർന്ന് പീഡനത്തിനിരയാക്കി.
കുട്ടിയുടെ സംസാരത്തിലും രീതികളിലും സംശയം തോന്നിയ മാതാപിതാക്കൾ വിവരം തിരക്കുകയായിരുന്നു. പിന്നാലെ മാതാപിതാക്കൾ പൂവാർ പൊലീസിൽ പരാതിപ്പെട്ടു.