ബൈക്ക് മോഷ്ടാവായ തമിഴ്നാട് സ്വദേശിയെ തമിഴ്നാട്ടിലെത്തി പിടികൂടി കേരള പൊലീസ്

 

 ബൈക്ക് മോഷ്ടാവായ തമിഴ്നാട് സ്വദേശിയെ തമിഴ്നാട്ടിലെത്തി പിടികൂടി കേരള പൊലീസ്. തിരുനെൽവേലി സ്വദേശി രമേഷ് എം.എന്ന സുഭാഷ് (24) ആണ് കൊട്ടിയം പൊലീസിന്റെ പിടിയിലായത്. 

മാഞ്ഞാലിമുക്ക് ഭാഗത്തെ വീട്ടിലെ പോർച്ചിൽ സൂക്ഷിച്ചിരുന്ന ബുള്ളറ്റ് മോട്ടോർസൈക്കിൾ മോഷണം പോയ സംഭവത്തിലാണ് കൊട്ടിയം പൊലീസ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്. 2026 ഓഗസ്റ്റ് 23-ന് അർധരാത്രിയിലാണ് പ്രതി മോഷണം നടത്തിയതെന്നാണ് പറയുന്നത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.