ബംഗളൂരുവിൽ രണ്ടു മക്കളെ കൊന്ന് യുവതി ജീവനൊടുക്കാൻ ശ്രമിച്ചു

 

ബംഗളൂരു: രണ്ടു മക്കളെ കൊലപ്പെടുത്തിയശേഷം യുവതി ജീവനൊടുക്കാൻ ശ്രമിച്ചു. സുബ്രഹ്മണ്യപുരയിൽ താമസിക്കുന്ന ഝാർഖണ്ഡ് സ്വദേശി മമത സാഹൂവാണ് (24) മക്കളായ ശുഭം (ഏഴ്), സിയ (മൂന്ന്) എന്നിവരെ കൊലപ്പെടുത്തിയത്.

ആശുപത്രിയിൽ ചികിത്സയിലുള്ള മമത അപകടനില തരണം ചെയ്തു. മക്കളെ കൊന്നത് ഭർത്താവാണെന്നാണ് മമത മൊഴി നൽകിയതെന്ന് ബംഗളൂരു സൗത്ത് ഡി.സി.പി ലോകേഷ് ബി. ജഗലാസർ പറഞ്ഞു. എന്നാൽ, കൊല നടന്ന സമയത്ത് യുവതി മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂവെന്ന് പൊലീസ് അന്വേഷണത്തിൽ മനസ്സിലായി.

വ്യാഴാഴ്ച രാത്രി, ഓട്ടോ ഡ്രൈവറായ ഭർത്താവ് സുനിൽ ജോലിക്കു പോയ സമയത്ത് മമത രണ്ടുമക്കളെയും കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.