ബാങ്കിൽ മുക്കുപണ്ടം പണയം തട്ടിപ്പ്:നാലു പേർക്കെതിരേ കേസെടുത്തു

ഒറ്റപ്പാലം സഹകരണ അർബൻ ബാങ്കിൽ മുക്കുപണ്ടം പണയം വെച്ച് 45 ലക്ഷം രൂപയുടെ തട്ടിപ്പ്. ബാങ്ക് ജീവനക്കാരനും ബന്ധുവായ സി.പി.എം ലോക്കൽ കമ്മിറ്റി അംഗവും ബ്ലോക്ക് പഞ്ചായത്തംഗവും ഉൾപ്പെടെ നാലു പേർക്കെതിരേ പോലീസ് കേസെടുത്തു. 

 

പാലക്കാട്: ഒറ്റപ്പാലം സഹകരണ അർബൻ ബാങ്കിൽ മുക്കുപണ്ടം പണയം വെച്ച് 45 ലക്ഷം രൂപയുടെ തട്ടിപ്പ്. ബാങ്ക് ജീവനക്കാരനും ബന്ധുവായ സി.പി.എം ലോക്കൽ കമ്മിറ്റി അംഗവും ബ്ലോക്ക് പഞ്ചായത്തംഗവും ഉൾപ്പെടെ നാലു പേർക്കെതിരേ പോലീസ് കേസെടുത്തു. 

ബാങ്ക് സീനിയർ അക്കൗണ്ടന്റ് മോഹനകൃഷ്ണൻ, സഹോദരിയും കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ലക്ഷ്മീദേവി, ലക്ഷ്മീദേവിയുടെ ഭർത്താവും സി.പി.എം തേങ്കുറുശ്ശി ലോക്കൽ കമ്മിറ്റിയംഗവുമായ കെ.വി.വാസുദേവൻ, മകൻ വിവേക് എന്നിവർക്കെതിരേയാണ് ഒറ്റപ്പാലം പോലീസ് കേസെടുത്തത്. മോഹനകൃഷ്ണനെ സസ്‌പെന്റ് ചെയ്തു.