മതം ചോദിച്ചറിഞ്ഞ ശേഷം ബംഗ്ലാദേശി പൗരനാണെന്ന് ആരോപിച്ച് ഝാർഖണ്ഡ് സ്വദേശിയെ വധിക്കാൻ ശ്രമം ; മൂന്ന് പേർ അറസ്റ്റിൽ

ഝാർഖണ്ഡിൽ നിന്നുള്ള തൊഴിലാളിയെ മതം ചോദിച്ചറിഞ്ഞ ശേഷം ബംഗ്ലാദേശി പൗരനാണെന്ന് ആരോപിച്ച് അധിക്ഷേപിക്കുകയും ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത
 

 മംഗളൂരു : ഝാർഖണ്ഡിൽ നിന്നുള്ള തൊഴിലാളിയെ മതം ചോദിച്ചറിഞ്ഞ ശേഷം ബംഗ്ലാദേശി പൗരനാണെന്ന് ആരോപിച്ച് അധിക്ഷേപിക്കുകയും ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിൽ മൂന്ന് പേരെ മംഗ്ളൂരു കാവൂർ പൊലീസ് അറസ്റ്റ് ചെയ്‌തു. രതീഷ് ദാസ് എന്ന ലാലു (32), ധനുഷ് (24), സാഗർ (24) എന്നിവരാണ് അറസ്റ്റിലായതെന്ന് പൊലീസ് അറിയിച്ചു.  ഞായറാഴ്‌ച വൈകിട്ട് 6.05 ഓടെയാണ് കേസിനാസ്‌പദമായ സംഭവം നടന്നത്.