ഇന്ത്യ ഗേറ്റിനു മുന്നിലെ പ്രതിഷേധത്തിൽ അറസ്റ്റിലായവരിൽ 9 പേർക്ക് ജാമ്യം
Nov 29, 2025, 18:19 IST
വായു മലിനീകരണത്തിനെതിരെ ഇന്ത്യ ഗേറ്റിനു മുന്നിൽ പ്രതിഷേധം നടത്തി അറസ്റ്റിലായവരിൽ 9 പേർക്ക് ജാമ്യം ലഭിച്ചു. പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത 17 പേരിൽ ഒമ്പത് പേർക്കാണ് ജാമ്യം ലഭിച്ചത്. കഴിഞ്ഞ ദിവസവും അറസ്റ്റിലായ ഇരുപതോളം പേരെ കോടതിയിൽ ഹാജരാക്കിയിരുന്നു.
അതിൽ നാലുപേരെ രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. പ്രതിഷേധക്കാർക്കെതിരെ പൊലീസ് ലൈംഗികാതിക്രമം നടത്തിയെന്നാണ് അറസ്റ്റിലായ വിദ്യാർത്ഥികളുടെ ആരോപണം.