ആറ്റുകാൽ പൊങ്കാലക്കിടെ മോഷണ ശ്രമം ; തമിഴ്‌നാട്ടിൽ നിന്നുള്ള നാലംഗ സംഘം പിടിയിൽ
ആറ്റുകാൽ പൊങ്കാലക്കിടെ മാല മോഷ്ടിക്കാൻ ശ്രമിച്ച തമിഴ്‌നാട്ടിൽ നിന്നുള്ള നാലംഗ സംഘം പിടിയിൽ. മേട്ടുപ്പാളയം സ്വദേശിനികളായ റോസ്നി, മീനാക്ഷി, ശാന്തി, മീന എന്നിവരാണ് പൊലീസിന്റെ പിടിയിലായത്.
Mar 5, 2026, 20:18 IST
തിരുവനന്തപുരം : ആറ്റുകാൽ പൊങ്കാലക്കിടെ മാല മോഷ്ടിക്കാൻ ശ്രമിച്ച തമിഴ്‌നാട്ടിൽ നിന്നുള്ള നാലംഗ സംഘം പിടിയിൽ. മേട്ടുപ്പാളയം സ്വദേശിനികളായ റോസ്നി, മീനാക്ഷി, ശാന്തി, മീന എന്നിവരാണ് പൊലീസിന്റെ പിടിയിലായത്.
ക്ഷേത്ര പരിസരത്ത് വെച്ച് മാല മോഷ്ട്ടിക്കുന്നതിനിടെ 2 കേസുകളിലായാണ് ഇവരെ പിടികൂടിയത്. നേരത്തെയും ഇവർ സമാനക്കേസുകളിൽ പ്രതികളാണ്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തിരിക്കുകയാണ്.