തൃശൂരിൽ പട്ടാപകല്‍ വീട്ടില്‍ മോഷണ ശ്രമം

പട്ടാപകല്‍ വീട്ടില്‍ മോഷണ ശ്രമം, വരന്തരപ്പിള്ളി കുന്നത്തുപാടത്ത് ആഴിക്കന്‍ ഹിമേഷിന്റെ വീടിന്റെ മുന്‍വശത്തെ വാതിലിന്റെ താഴ് തകര്‍ത്താണ് മോഷണ ശ്രമം നടന്നത്

 

തൃശൂര്‍: പട്ടാപകല്‍ വീട്ടില്‍ മോഷണ ശ്രമം, വരന്തരപ്പിള്ളി കുന്നത്തുപാടത്ത് ആഴിക്കന്‍ ഹിമേഷിന്റെ വീടിന്റെ മുന്‍വശത്തെ വാതിലിന്റെ താഴ് തകര്‍ത്താണ് മോഷണ ശ്രമം നടന്നത്. ഹിമേഷും ഭാര്യയും ജോലിയ്ക്ക് പോകുകയും മകള്‍ പുറത്തുപോകുകയും ചെയ്ത സമയത്തായിരുന്നു സംഭവം. വൈകീട്ട് അഞ്ചുമണിയോടെ മകള്‍ എത്തിയപ്പോഴാണ് വാതില്‍ തകര്‍ത്ത നിലയില്‍ കണ്ടത്. 

അകത്തുകയറിയ മോഷ്ടാവ് അലമാരയിലും മേശകളിലും സൂക്ഷിച്ചിരുന്ന വസ്ത്രങ്ങളും സാധനങ്ങളും വലിച്ചെറിഞ്ഞ നിലയിലാണ്. വിലപിടിപ്പുള്ള ഒന്നും നഷ്ടപ്പെട്ടില്ലെന്ന് വീട്ടുകാര്‍ പറഞ്ഞു. വരന്തരപ്പിള്ളി പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. രണ്ടുമാസം മുന്‍പ് ഈ ഭാഗത്തെ വീടുകളില്‍നിന്നും സൈക്കിള്‍ കൊണ്ടുപോയി തോട്ടില്‍ ഇടുകയും, വീടുകളിലെ ഫ്യൂസ് ഊരി മാറ്റുകയും ചെയ്തിരുന്നു.