കുളിമുറി ദൃശ്യങ്ങൾ പകർത്തി; ബംഗളൂരുവിൽ ഐടി ജീവനക്കാരിയുടെ പരാതിയിൽ 20കാരൻ അറസ്റ്റിൽ
കുളിമുറി ദൃശ്യങ്ങൾ രഹസ്യമായി ഫോണിൽ പകർത്തിയ പരാതിയിൽ തമിഴ്നാട് സ്വദേശി ബംഗളൂരുവിൽ പിടിയിൽ. മഹാദേവപുരയിലെ ഗരുഡാചർപാളയയിൽ താമസിക്കുന്ന 23 കാരിയായ സോഫ്റ്റ്‌വെയർ എഞ്ചിനീയറുടെ പരാതിയിലാണ് കാർത്തിക്ക് (20) അറസ്റ്റിലായത്. ഏപ്രിൽ 29നാണ് സംഭവം.
May 7, 2026, 10:37 IST
ബംഗളൂരു: കുളിമുറി ദൃശ്യങ്ങൾ രഹസ്യമായി ഫോണിൽ പകർത്തിയ പരാതിയിൽ തമിഴ്നാട് സ്വദേശി ബംഗളൂരുവിൽ പിടിയിൽ. മഹാദേവപുരയിലെ ഗരുഡാചർപാളയയിൽ താമസിക്കുന്ന 23 കാരിയായ സോഫ്റ്റ്‌വെയർ എഞ്ചിനീയറുടെ പരാതിയിലാണ് കാർത്തിക്ക് (20) അറസ്റ്റിലായത്. ഏപ്രിൽ 29നാണ് സംഭവം.
കുളിക്കുന്നതിനിടെ ജനൽവഴി ആരോ മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തുന്നത് ശ്രദ്ധയിൽപ്പെട്ട യുവതി നിലവിളിച്ചതോടെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുമോ എന്ന ഭയത്താൽ പിറ്റേദിവസം തന്നെ യുവതി മഹാദേവപുര പൊലീസിൽ പരാതി നൽകി. ബിഎൻഎസ് സെക്ഷൻ 77, 79 എന്നിവ പ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഇയാളുടെ ഫോണിൽ നിന്ന് ഒരു വീഡിയോ കണ്ടെടുത്തതായി പൊലീസ് അറിയിച്ചു.