ശാസ്താംകോട്ടയിൽ പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ
Feb 5, 2024, 18:30 IST
ശാസ്താംകോട്ട: സമൂഹമാധ്യമം വഴി പരിചയപ്പെട്ട വിദ്യാർഥിനിയെ വീട്ടിൽ കൂട്ടിക്കൊണ്ടുപോയി ലൈംഗികപീഡനത്തിനിരയാക്കിയ കേസിൽ യുവാവ് അറസ്റ്റിൽ. മുതുപിലാക്കാട് ചുഴലിക്കര പുത്തൻവീട്ടിൽ റോണിയാണ് (19) അറസ്റ്റിലായത്. പതിനഞ്ചുകാരി നൽകിയ പരാതിയിലാണ് നടപടി. പ്രതിയെ റിമാൻഡ് ചെയ്തു.