14 വയസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസ് : 56കാരൻ പിടിയിൽ
ഇക്കഴിഞ്ഞ ദിവസം വയറുവേദന അനുഭവപ്പെട്ട പെൺകുട്ടി നെടുമങ്ങാട് ജില്ലാ ആശുപതിയിൽ ചികിത്സയ്ക്ക് എത്തിയിരുന്നു. പിന്നീട് നടത്തിയ പരിശോധനയിലാണ് പെൺകുട്ടി രണ്ട് മാസം ഗർഭിണിയാണ് എന്ന് കണ്ടെത്തിയത്.
Jul 1, 2025, 20:01 IST
തിരുവനന്തപുരം: തിരുവനന്തപുരം ആര്യനാട്ടിൽ 14 വയസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ 56കാരൻ അറസ്റ്റിൽ.ഇക്കഴിഞ്ഞ ദിവസം വയറുവേദന അനുഭവപ്പെട്ട പെൺകുട്ടി നെടുമങ്ങാട് ജില്ലാ ആശുപതിയിൽ ചികിത്സയ്ക്ക് എത്തിയിരുന്നു. പിന്നീട് നടത്തിയ പരിശോധനയിലാണ് പെൺകുട്ടി രണ്ട് മാസം ഗർഭിണിയാണ് എന്ന് കണ്ടെത്തിയത്.
ആര്യനാട് അന്തിയറ സ്വദേശി ഇൻവാസ് ആണ് അറസ്റ്റിലായത്. ആശുപത്രി അധികൃതർ അറിയിച്ചത് അനുസരിച്ച് പെൺകുട്ടിയുടെ മൊഴിയിൽ ആര്യനാട് പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.