പോക്‌സോ കേസിലെ അതിജീവിതയുടെ വിവരങ്ങൾ സമൂഹമാധ്യമം വഴി പ്രചരിച്ചു : 35കാരൻ പിടിയിൽ 

പോക്‌സോ കേസിലെ അതിജീവിതയുടെ വിവരങ്ങൾ സമൂഹമാധ്യമം വഴി പ്രചരിപ്പിച്ചയാൾ കോട്ടക്കലിൽ പിടിയിൽ. ഒതുക്കുങ്ങൽ പുത്തൂർ സ്വദേശി കരിങ്കപ്പാറ ജാസിറിനെയാണ്(35) ഇൻസ്‌പെക്ടർ വിനോദ് വലിയാട്ടൂർ അറസ്റ്റ് ചെയ്തത്.

 
jasir

മലപ്പുറം: പോക്‌സോ കേസിലെ അതിജീവിതയുടെ വിവരങ്ങൾ സമൂഹമാധ്യമം വഴി പ്രചരിപ്പിച്ചയാൾ കോട്ടക്കലിൽ പിടിയിൽ. ഒതുക്കുങ്ങൽ പുത്തൂർ സ്വദേശി കരിങ്കപ്പാറ ജാസിറിനെയാണ്(35) ഇൻസ്‌പെക്ടർ വിനോദ് വലിയാട്ടൂർ അറസ്റ്റ് ചെയ്തത്. അതിജീവിതയെ തിരിച്ചറിയുന്ന തരത്തിൽ സാമൂഹ മാധ്യമത്തിൽ ശബ്ദസന്ദേശം പങ്കുവെച്ചതിനാണ് കേസെടുത്തിരിക്കുന്നത്. പോക്‌സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്. 

ഇൻസ്റ്റഗ്രാംവഴി സൗഹൃദത്തിലായ ആൾ പെൺകുട്ടിയോട് പ്രണയംനടിച്ച് ഭക്ഷണത്തിൽ എംഡിഎംഎ കലർത്തി നൽകി പീഡിപ്പിതായി നേരത്തെ പരാതിയുണ്ടായിരുന്നു. കേസിലെ അതിജീവിതയുടെ മൊഴിയിലാണ് കേസെടുത്തതെന്ന് പൊലീസ് വിശദമാക്കി. പോക്സോ പീഡനക്കേസിൽ പ്രതിയായ ചേറൂർ ആലുങ്ങൽ ഹൗസിൽ അബ്ദുൾ ഗഫൂർ (23) അഞ്ച് ദിവസം മുമ്പ് പിടിയിലായിരുന്നു.