ചിങ്ങവനത്ത് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ
ചിങ്ങവനം : യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ തിരുവല്ല ഇരുവെള്ളിപ്പറ പ്ലാംപറമ്പിൽ വീട്ടിൽ സുമേഷ് സുധാകരൻ (38) അറസ്റ്റിൽ. ഇയാൾ കഴിഞ്ഞ ദിവസം രാവിലെ കുറിച്ചി സ്വദേശിയാ
Nov 19, 2023, 18:01 IST
ചിങ്ങവനം : യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ തിരുവല്ല ഇരുവെള്ളിപ്പറ പ്ലാംപറമ്പിൽ വീട്ടിൽ സുമേഷ് സുധാകരൻ (38) അറസ്റ്റിൽ. ഇയാൾ കഴിഞ്ഞ ദിവസം രാവിലെ കുറിച്ചി സ്വദേശിയായ യുവാവിന്റെ വീട്ടുമുറ്റത്ത് അതിക്രമിച്ചു കയറി യുവാവിനെ മർദിക്കുകയും വെട്ടുകത്തികൊണ്ട് ആക്രമിക്കുകയുമായിരുന്നു.
സഹോദരനെ ഇയാൾ കളിയാക്കിയത് യുവാവ് ചോദ്യം ചെയ്തിരുന്നു. ഇതിലുള്ള വിരോധം മൂലമാണ് യുവാവിനെ ആക്രമിച്ചത്. എസ്.എച്ച്.ഒ വി.എസ്. അനിൽകുമാർ, എസ്.ഐ വിപിൻ ചന്ദ്രൻ, സി.പി.ഒ മാരായ മണികണ്ഠൻ, സഞ്ജിത്ത് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി.