ബ​ത്തേ​രി​യി​ല്‍ ​എം.​ഡി.​എം.​എ​യു​മാ​യി യുവാവ് പി​ടി​യി​ല്‍

 

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ബ​ത്തേ​രി​യി​ല്‍ വ​ന്‍ എം.​ഡി.​എം.​എ വേ​ട്ട. വി​ല്‍പ​ന​ക്കും ഉ​പ​യോ​ഗ​ത്തി​നു​മാ​യി ക​ട​ത്തു​ക​യാ​യി​രു​ന്ന 68.92 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി മ​ല​പ്പു​റം സ്വ​ദേ​ശി പി​ടി​യി​ല്‍. മ​ല​പ്പു​റം, മ​ഞ്ചേ​രി, ക​രി​വാ​ര​ട്ട​ത്ത് വീ​ട്ടി​ല്‍, കെ.​വി. മു​ഹ​മ്മ​ദ് റു​ഫൈ​ന്‍നെ​യാ​ണ്(30) ജി​ല്ല ല​ഹ​രി​വി​രു​ദ്ധ സ്ക്വാ​ഡും ബ​ത്തേ​രി പൊ​ലീ​സും ചേ​ര്‍ന്നു പി​ടി​കൂ​ടി​യ​ത്.

മു​ത്ത​ങ്ങ പൊ​ലീ​സ് എ​യ്ഡ് പോ​സ്റ്റി​നു സ​മീ​പ​ത്ത് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​യാ​ള്‍ വ​ല​യി​ലാ​വു​ന്ന​ത്. പൊ​ന്‍കു​ഴി ഭാ​ഗ​ത്തു​നി​ന്ന് മു​ത്ത​ങ്ങ ഭാ​ഗ​ത്തേ​ക്ക് ന​ട​ക്കു​ക​യാ​യി​രു​ന്ന ഇ​യാ​ള്‍ പൊ​ലീ​സി​നെ ക​ണ്ട് പ​രി​ഭ്ര​മി​ച്ചു.

സം​ശ​യം തോ​ന്നി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ പാ​ന്റി​ന്റെ പോ​ക്ക​റ്റി​ല്‍ നി​ന്നാ​ണ് എം.​ഡി.​എം.​എ ക​ണ്ടെ​ടു​ത്ത​ത്. അ​തി​ര്‍ത്തി വ​ഴി സം​സ്ഥാ​ന​ത്തേ​ക്കു​ള്ള ല​ഹ​രി​ക്ക​ട​ത്ത് ത​ട​യു​ന്ന​തി​നാ​യി ക​ര്‍ശ​ന പ​രി​ശോ​ധ​ന തു​ട​രു​മെ​ന്നും ല​ഹ​രി ഉ​പ​യോ​ഗ​വും വി​ല്‍പ​ന​യും ത​ട​യു​ന്ന​തി​ന് ശ​ക്ത​മാ​യ നി​യ​മ​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ത​പോ​ഷ് ബ​സു​മ​താ​രി ഐ.​പി.​എ​സ് അ​റി​യി​ച്ചു. എ​സ്.​ഐ പി.​എ​ന്‍. മു​ര​ളീ​ധ​ര​ന്‍, എ​സ്.​സി.​പി.​ഒ ഷൈ​ജു, സി.​പി.​ഒ സ​ജീ​വ​ന്‍ എ​ന്നി​വ​രാ​ണ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.