കൊല്ലത്ത് മുക്കുപണ്ടം പണയം വെച്ച്‌ ലക്ഷങ്ങൾ തട്ടിയ യുവാവ് അറസ്റ്റിൽ

 

അ​ഞ്ച​ൽ: കൊ​ല്ലം, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക​ളി​ലെ വി​വി​ധ സ്വ​കാ​ര്യ സ്വ​ർ​ണ്ണ​പ്പ​ണ​യ ബാ​ങ്കു​ക​ളി​ൽ മു​ക്കു​പ​ണ്ടം പ​ണ​യം വ​ച്ച് ത​ട്ടി​പ്പു ന​ട​ത്തി​യ ആ​ൾ അ​റ​സ്റ്റി​ൽ. കൊ​ട്ടാ​ര​ക്ക​ര നെ​ടു​വ​ത്തൂ​ർ സ​ര​സ്വ​തി വി​ലാ​സ​ത്തി​ൽ സ​ജ​യ​കു​മാ​ർ (30) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഒ​രു മാ​സം മു​മ്പ് സ​ജ​യ​കു​മാ​ർ അ​ഞ്ച​ൽ ആ​ർ.​ഒ ജം​ഗ്ഷ​ന് സ​മീ​പ​ത്തെ സ്വ​കാ​ര്യ ബാ​ങ്കി​ൽ വ്യാ​ജ ആ​ഭ​ര​ണം പ​ണ​യം വ​ച്ച് 47000 രൂ​പ കൈ​ക്ക​ലാ​ക്കു​ക​യു​ണ്ടാ​യി.

പ​രി​ശോ​ധ​ന​യി​ൽ പ​ണ​യ ഉ​രു​പ്പ​ടി​ക​ൾ മു​ക്കു പ​ണ്ട​മാ​ണെ​ന്ന് മ​ന​സ്സി​ലാ​യ​പ്പോ​ൾ ബാ​ങ്കു​ട​മ അ​ഞ്ച​ൽ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ചൊ​വ്വാ​ഴ്ച കൊ​ട്ടാ​ര​ക്ക​ര​യി​ലെ സ്വ​കാ​ര്യ ബാ​ങ്കി​ൽ മു​ക്കു​പ​ണ്ടം പ​ണ​യം വ​യ്ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് സ​ജ​യ​കു​മാ​റി​നെ അ​ഞ്ച​ൽ എ​സ്.​എ​ച്ച്.​ഒ ഹ​രീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പി​ടി​കൂ​ടി​യ​ത്.

കൊ​ല്ലം, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക​ളി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ സ​ജ​യ​കു​മാ​ർ സ​മാ​ന രീ​തി​യി​ലു​ള്ള ത​ട്ടി​പ്പു​ക​ൾ ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്നും ഒ​രു കൊ​ല​പാ​ത​ക്കേ​സി​ലും പ്ര​തി​യാ​ണെ​ന്നും പൊ​ലീ​സ് പ​റ​ഞ്ഞു. കോ​ട​തി പ്ര​തി​യെ റി​മാ​ന്‍റ്​ ചെ​യ്തു.