ഇൻസ്റ്റഗ്രാമിൽ നിന്നും പെൺകുട്ടികളുടെ ചിത്രങ്ങൾ എടുത്ത് മോർഫ് ചെയ്‌ത്‌ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ

 

കൊച്ചി: പെൺകുട്ടികളുടെ ഫോട്ടോ സമൂഹമാധ്യമങ്ങളിൽ നിന്നെടുത്ത് മോർഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ. കോട്ടയം സ്വദേശി അമൽ മിർസ സലിമിനെ ആണ് ഇൻഫോപാർക്ക് പൊലീസ് അറസ്റ്റ് ചെയ്തത്. കോട്ടയം സ്വദേശിനിയായ യുവതിയുടെയും സഹോദരിമാരുടെയും ചിത്രങ്ങളാണ് ഇൻസ്റ്റഗ്രാമിൽ നിന്ന് എടുത്ത് ഇയാൾ മോർഫ് ചെയ്ത്.

തുടർന്ന് മോർഫ് ചെയ്ത ചിത്രങ്ങൾ ഈ പെൺകുട്ടികൾക്ക് തന്നെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ അയച്ചു കൊടുക്കുകയും അശ്ലീല സന്ദേശം അയക്കുകയും ചെയ്തുവെന്നാണ് പരാതി. തുടർന്ന് പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയാണ് പ്രതിയെ പിടികൂടിയത്.