ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ മ​ർ​ദി​ച്ച യു​വാ​വ് പി​ടി​യി​ൽ

 

എ​രു​മേ​ലി : ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ യു​വാ​വ് പി​ടി​യി​ൽ. വെ​ച്ചൂ​ച്ചി​റ ഓ​ല​ക്കു​ളം സ്വ​ദേ​ശി ഷി​ജോ ജോ​ണി​നെ​യാ​ണ് (41) പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

എ​രു​മേ​ലി ടൗ​ണി​ന് സ​മീ​പ​ത്ത് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ പി​ടി​ച്ച് ത​ള്ളു​ക​യും ജോ​ലി ത​ട​സ്സ​പ്പെ​ടു​ത്തി​യ​തി​നു​മാ​ണ് ഇ​യാ​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്ത​ത്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​ ചെ​യ്തു.