വീട്ടമ്മയ്ക്കുനേരെ പീഡനശ്രമം:തിരുവേഗപ്പുറ സ്വദേശി പിടിയില്‍

ഒറ്റപ്പാലം ലക്കിടിയില്‍ വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ചച്ചെന്ന കേസില്‍ തിരുവേഗപ്പുറ സ്വദേശി പിടിയില്‍. തിരുവേഗപ്പുറ ചെമ്പ്ര പട്ടന്‍മാര്‍ത്തൊടിയില്‍ മുജീബ് റഹ്മാനെയാണു ഒറ്റപ്പാലം പോലീസ് അറസ്റ്റ് ചെയ്തത്.

 

പാലക്കാട്: ഒറ്റപ്പാലം ലക്കിടിയില്‍ വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ചച്ചെന്ന കേസില്‍ തിരുവേഗപ്പുറ സ്വദേശി പിടിയില്‍. തിരുവേഗപ്പുറ ചെമ്പ്ര പട്ടന്‍മാര്‍ത്തൊടിയില്‍ മുജീബ് റഹ്മാനെയാണു ഒറ്റപ്പാലം പോലീസ് അറസ്റ്റ് ചെയ്തത്. ലക്കിടി മംഗലം സ്വദേശിയായ അറുപത്തിയഞ്ചുകാരിക്ക് നേരെ അതിക്രമം നടത്തിയ കേസിലാണ് അറസ്റ്റ്.

 സംഭവത്തിന് ശേഷം സ്ഥലം വിട്ട ഇയാളെ പെരുമ്പാവൂരില്‍ നിന്നാണ് പോലീസ് പിടികൂടിയത്.വ്യാഴാഴ്ച വൈകീട്ട് ആറരയോടെയാണ് സംഭവമുണ്ടായത്. ഒറ്റയ്ക്ക് താമസിക്കുന്ന അറുപത്തിയഞ്ചുകാരിയുടെ വീട്ടില്‍ ക്വാര്‍ട്ടേഴ്‌സ് ഒഴിവുണ്ടോ എന്ന് അന്വേഷിച്ചാണ് യുവാവ് എത്തിയത്. ഒഴിവില്ലെന്ന് അറിയിച്ചെങ്കിലും വെള്ളം ചോദിച്ചു ഉള്ളില്‍ കയറിയ ഇയാള്‍ വീട്ടമ്മയെ പിന്നില്‍ നിന്ന് കയറിപിടിക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. അതിക്രമത്തിനിടെ നിലത്തു വീണ വീട്ടമ്മക്ക് പരുക്കേല്‍ക്കുകയും പല്ല് നഷ്ട്ടപ്പെടുകയും ചെയ്തു.

 വീട്ടമ്മ ബഹളം വെച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഓടി കൂടിയതോടെ ഇയാള്‍ വന്ന പിക്കപ്പ് വാഹനം ഉപേക്ഷിച്ച് പാടത്ത് കൂടി ഇറങ്ങി ഓടി രക്ഷപ്പെട്ടു.
ലക്കിടി ഭാഗത്ത് ഫ്രൂട്ട്‌സ് വ്യാപാരം നടത്തുന്ന സ്ഥാപനത്തിലെ ഡ്രൈവറാണ് ഇയാള്‍ എന്നു പോലീസ് പറഞ്ഞു. ഇയാള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് എടുത്തിട്ടുള്ളത്.