ആലപ്പുഴയിൽ യുവാവിന്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച കേസിൽ പ്രതികൾ പിടിയില്‍
ആലപ്പുഴ: ബൈക്കിൽ കയറി ഇരുന്നതിന്റെ പേരിൽ യുവാവിന്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതികളെ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു.
ആലപ്പുഴ: ബൈക്കിൽ കയറി ഇരുന്നതിന്റെ പേരിൽ യുവാവിന്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതികളെ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു.
ആലപ്പുഴ വാടയ്ക്കൽ വാർഡിൽ പരുത്തിയിൽ ബാബുക്കുട്ടൻ എന്ന് വിളിക്കുന്ന ഡിക്സൻ (30),വാടയ്ക്കൽ വാർഡ് പുതുപ്പറമ്പ് സനീഷ് (40) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ 15ന് രാത്രി 10.45നാണ് കേസിനാസ്പദമായ സംഭവം.
വട്ടയാൽ വാർഡ് കൈതവളപ്പ് വീട്ടിൽ സഞ്ജീവിനാണ് (24) തലക്ക് പരിക്കേറ്റത്. പരിക്കേറ്റ സഞ്ജീവ് ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. സൗത്ത് പൊലീസ് സ്റ്റേഷൻ ഐ.എസ്.എച്ച്.ഒ കെ. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
എസ്.ഐമാരായ വി.എൽ. ആനന്ദ്, ബി.ആർ. ബിജു, മോഹൻ കുമാർ, എസ്.പി.സി.ഒമാരായ രാജേന്ദ്രൻ, വിപിൻദാസ്, ശ്യാം എന്നിവരും പൊലീസ് സംഘത്തില്‍ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.