മലപ്പുറത്ത് പൂരാഘോഷത്തോടനുബന്ധിച്ച് നടന്ന അക്രമത്തിൽ രണ്ട് പേർക്ക് പരിക്കേറ്റ സംഭവം ; നാല് പേർ അറസ്റ്റിൽ
Mar 11, 2026, 18:30 IST
മലപ്പുറം : ആനമങ്ങാട് പൂരാഘോഷത്തോടനുബന്ധിച്ച് നടന്ന അക്രമത്തിൽ രണ്ട് പേർക്ക് പരിക്കേറ്റ സംഭവത്തിൽ നാല് പേർ അറസ്റ്റിൽ.ഈ മാസം രണ്ട്, മൂന്ന് തീയതികളിൽ ക്ഷേത്രത്തിന് സമീപം നടന്ന അക്രമത്തിൽ രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിലാണ് നാല് പേരെ പെരിന്തൽമണ്ണ പൊലീസ് അറസ്റ്റ് ചെയ്തത്.
ആനമങ്ങാട് ചോലക്കൽ ജയരാജ് (31), ചിറ്റോടിയിൽ ജിഷ്ണു (26), ആനമങ്ങാട് വടക്കൻ സിറ്റി സ്വദേശി മാങ്ങമ്പറ്റ കൃഷ്ണകുമാർ (37), കാറൽമണ്ണ സ്വദേശി മുക്കിൽ സുജിത്ത് (21) എന്നിവരെയാണ് ഇൻസ്‌പെക്ടർ സുമേഷ് സുധാകരൻ അറസ്റ്റ് ചെയ്തത്.