അമ്പലപ്പുഴയിൽ വാഹനാപകടത്തിൽ പരിക്കേറ്റയാളെ സഹായിക്കാനെന്ന വ്യാജേന മാല കവർന്നു

 

 അമ്പലപ്പുഴയിൽ വാഹനാപകടത്തിൽ പരിക്കേറ്റയാളെ സഹായിക്കാനെന്ന വ്യാജേന ഒപ്പംകൂടി സ്വർണമാല കവർന്ന കേസിൽ യുവാവ് അറസ്റ്റിലായി. 

പുന്നപ്ര തെക്ക് സ്വദേശിയായ അഷ്കർ (34) ആണ് അമ്പലപ്പുഴ പൊലീസിന്റെ പിടിയിലായത്. ഒക്ടോബർ നാലിന് രാത്രിയായിരുന്നു സംഭവം.