അമരാവതിയിൽ അനധികൃതമായി മദ്യം സൂക്ഷിച്ച് ഡ്രൈ ഡേകളിൽ അമിതവിലയ്ക്ക് വിൽപ്പന ; യുവാവ് അറസ്റ്റിൽ
Sep 23, 2026, 19:48 IST
ഫോർട്ട്കൊച്ചി : അമരാവതിയിൽ അനധികൃതമായി മദ്യം സൂക്ഷിച്ച് ഡ്രൈ ഡേകളിൽ അമിതവിലയ്ക്ക് വിൽപ്പന നടത്തിവന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.അമരാവതി അയോദ്ധ്യപറമ്പ് സ്വദേശി മണികണ്ഠൻ (48) ആണ് ഫോർട്ട് കൊച്ചി പോലീസിന്റെ പിടിയിലായത്.
ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 500 മില്ലിലിറ്ററിന്റെ 18 കുപ്പികളിലായി സൂക്ഷിച്ചിരുന്ന 9 ലിറ്ററോളം അനധികൃത മദ്യം പോലീസ് പിടിച്ചെടുത്തു.