ആലുവ റെയിൽവേ സ്റ്റേഷന് സമീപം യുവാവിനെ ക്രൂരമായി ആക്രമിച്ച്‌ സ്വർണവും പണവും കവർന്ന കേസ് ; പ്രതികൾ പിടിയിൽ

 

ആലുവ റെയിൽവേ സ്റ്റേഷന് സമീപം യുവാവിനെ ക്രൂരമായി ആക്രമിച്ച്‌ സ്വർണവും പണവും കവർന്ന കേസിൽ പ്രതികൾ പിടിയിൽ.സ്ഥിരം കുറ്റവാളിയായ മഞ്ഞപ്പെട്ടി സ്വദേശി സനൽചന്ദ്രൻ, തിരുവനന്തപുരം സ്വദേശി സജാദ് ഷാജഹാൻ, നെടുമ്പാശ്ശേരി സ്വദേശി ജോബി എന്നിവരാണ് പിടിയിലായത്. പെരുമ്പാവൂർ കോടനാട് സ്വദേശി ജോഫിൻ ജിജു ആണ് അതിക്രൂര ആക്രമണത്തിനിരയായത്.

കഴിഞ്ഞ ദിവസം പുലർച്ചെ 3.30ന് സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ കോഴിക്കോടേക്ക് പോകാനായി ട്രെയിൻ കയറാൻ നടക്കുന്നതിനിടെയായിരുന്നു ആക്രമണം. പ്രതികൾ ജോഫിനെ കല്ലെറിഞ്ഞ് വീഴ്ത്തിയ ശേഷം കെട്ടിയിട്ടു. കുതറിമാറിയ ജോഫിൻറെ മാല പൊട്ടിച്ചു. ഓടാൻ ശ്രമിക്കവെ തടഞ്ഞു നിർത്തി വീണ്ടും ആക്രമിച്ചു. പണവും മാലയും കവർന്ന് പ്രതികൾ ഇരുട്ടിലേക്ക് ഓടി രക്ഷപ്പെട്ടു.