ആലപ്പുഴയിൽ ഹൈബ്രിഡ് കഞ്ചാവുമായി യുവതി പിടിയിൽ

 

ആലപ്പുഴ: മാരാരിക്കുളത്ത് വൻ കഞ്ചാവ് വേട്ട. 2 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി യുവതിയെ എക്‌സൈസ് പിടികൂടി. ചെന്നൈ സ്വദേശിയായ ക്രിസ്റ്റീന ആണ് പിടിയിലായത്. സെക്സ് റാക്കറ്റിലെ കണ്ണിയും പെൺകുട്ടിയെ ലഹരി നൽകി മയക്കിയ ശേഷം പീഡിപ്പിച്ച കേസിലെ പ്രതിയുമാണ് ക്രിസ്റ്റീന.

അതേസമയം, ഹരിയാനയിൽ നിന്ന് ബിഹാറിലേക്ക് ട്രക്കിൽ കടത്തുകയായിരുന്ന മദ്യം പിടികൂടി. 60 ലക്ഷം രൂപ വിലമതിക്കുന്ന മദ്യമാണ് പിടിച്ചെടുത്തത്. രഹസ്യ വിവരത്തിൻറെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടിയത്.