ആലപ്പുഴയിൽ കെഎസ്‌ആർടിസി മിന്നൽ ബസിൽ സഹയാത്രക്കാരിയായ യുവതിക്ക് നേരെ ലൈംഗികാതിക്രമം ; പ്രതി അറസ്റ്റിൽ

 

 ആലപ്പുഴയിൽ കെഎസ്‌ആർടിസി മിന്നൽ ബസിൽ സഹയാത്രക്കാരിയായ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. 

കണ്ണൂർ തലശ്ശേരി തിരുവങ്ങാട്ട് ചേരക്കര  ഷെബീർ (41) ആണ് ഹരിപ്പാട് പൊലീസിന്റെ പിടിയിലായത്. ചൊവ്വാഴ്ച പുലർച്ചെ 4.30 ഓടെ ബസ് ഹരിപ്പാട് എത്തുന്നതിന് തൊട്ടുമുൻപായിരുന്നു സംഭവം.