നടിയെ ആക്രമിച്ച കേസ് ;  മെമ്മറി കാർഡ് ചോർന്നതിൽ പുനരന്വേഷണം വേണമെന്നാവശ്യപ്പെട്ട് അതിജീവിത നൽകിയ ഹർജി മറ്റൊരു ബെഞ്ച് പരിഗണിക്കും

 

 നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡ് ചോർന്നതിൽ പുനരന്വേഷണം വേണമെന്നാവശ്യപ്പെട്ട് അതിജീവിത നൽകിയ ഹർജി മറ്റൊരു ബെഞ്ച് പരിഗണിക്കും. കേസ് കേൾക്കുന്നതിൽ നിന്ന്  രണ്ടാമത്തെ ജഡ്ജിയും പിന്മാറി. ജസ്റ്റീസ് കൗസർ എടപ്പഗത്താണ് പിന്മാറിയത്. 
ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ കഴിഞ്ഞ ദിവസം പിന്മാറിയിരുന്നു. 

പുതിയ ബെഞ്ച് ചീഫ് ജസ്റ്റീസ് തീരുമാനിക്കും. ഹർജിയിൽ  മറുപടി നൽകാൻ പ്രോസിക്യൂഷൻ സാവകാശം തേടിയിട്ടുണ്ട്. കേസിലെ പ്രധാന തൊണ്ടിമുതലായ മെമ്മറി കാർഡ് വിവിധ കോടതികളുടെ കസ്റ്റഡിയിലിരുന്നപ്പോൾ ആരൊക്കെയോ കണ്ടെന്നും മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയതായി ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ടെന്നുമാണ് അതിജീവിതയുടെ പരാതി.