പാര്‍ക്ക് ചെയ്ത കാര്‍ മാറ്റിയിടാന്‍ പറഞ്ഞതിനുള്ള വിരോധം: യുവാവിനെ ആക്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍
പാര്‍ക്ക് ചെയ്ത കാര്‍ മാറ്റിയിടാന്‍ പറഞ്ഞതിനുള്ള വിരോധത്തില്‍ യുവാവിനെ ആക്രമിച്ചു ഗുരുതരമായി പരുക്കേല്‍പ്പിച്ച കുറുക്കന്‍പാറ തോലത്ത് വീട്ടില്‍ സിബിനെ (37) കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു.
Nov 10, 2026, 13:21 IST
തൃശൂര്‍: പാര്‍ക്ക് ചെയ്ത കാര്‍ മാറ്റിയിടാന്‍ പറഞ്ഞതിനുള്ള വിരോധത്തില്‍ യുവാവിനെ ആക്രമിച്ചു ഗുരുതരമായി പരുക്കേല്‍പ്പിച്ച കുറുക്കന്‍പാറ തോലത്ത് വീട്ടില്‍ സിബിനെ (37) കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ കരിങ്കല്ല് കൊണ്ട് കുറുക്കന്‍പാറ സ്വദേശിയായ വൈശാഖിന്റെ വലതുകാലില്‍ ഇടിച്ച് കാല്‍വിരലിന് ഗുരുതരമായ പരുക്കേല്‍പ്പിക്കുകയായിരുന്നു. വൈശാഖ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കുന്നംകുളം പോലീസ് സ്റ്റേഷനില്‍ 2022ല്‍ മറ്റൊരു വധശ്രമ കേസിലും ഇയാള്‍ പ്രതിയാണ്.