കിളികൊല്ലൂരിൽ എ.ടി.എം തകര്‍ത്ത് കവര്‍ച്ച ചെയ്യാന്‍ ശ്രമിച്ച പ്രതി പിടിയില്‍
കിളികൊല്ലൂർ: എ.ടി.എം തകര്‍ത്ത് പണം കവര്‍ച്ച യാള്‍ പൊലീസ് പിടിയിലായി. പശ്ചിമ ബംഗാള്‍, ജല്‍പിഗുരി, മലന്‍ഗി ടീ ഗാര്‍ഡനില്‍ ക്രിസ്റ്റഫര്‍ ലോക്ര (33) ആണ് കിളികൊല്ലൂര്‍ പൊലീസിന്റെ പിടിയിലായത്. വെള്ളിയാഴ്ച പുലർച്ച 3.30ന് ശേഷമാണ് കല്ലുംതാഴത്ത് സ്ഥിതിചെയ്യുന്ന സ്വകാര്യ ബാങ്കിന്റെ എ.ടി.എം കൂത്തിത്തുറന്ന് പണംകവരാന് ശ്രമിച്ചത്.
മോഷണവിവരമറിഞ്ഞ് സ്ഥലത്തെത്തിയ കിളികൊല്ലൂര്‍ പൊലീസ് എ.ടി.എമ്മിലെയും സമീപപ്രദേശങ്ങളിലെയും സി.സി ടി.വി ദൃശ്യങ്ങളും മറ്റ് തെളിവുകളും ശേഖരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ജില്ല പൊലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നിര്‍ദ്ദേശപ്രകാരം കൊല്ലം എ.സി.പി ഷരീഫിന്റെ മേൽനോട്ടത്തില്‍ നടന്ന അന്വേഷണത്തില്‍ കിളികൊല്ലൂര്‍ സ്റ്റേഷന് ഇന്‍സ്പെക്ടര്‍ ഗിരീഷ് കുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ വിനോദ്, അമല്‍രാജ് എസ്.സി.പി.ഒമാരായ സാജ്, ശ്യാംശേഖര്‍, ഡോയല്‍, വിനോദ്കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പടികൂടിയത്.