ഷെയർ ട്രെഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 12.5 ലക്ഷം രൂപ തട്ടിയെടുത്ത പ്രതി പിടിയിൽ
കൽപ്പറ്റ: ഷെയർ ട്രെഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയെടുത്ത പ്രതി പിടിയിൽ. ചെന്നൈ കോളത്തുവഞ്ചേരി സ്വദേശിയായ മുരുഗ(41)നാണ് പിടിയിലായത്.
കൽപ്പറ്റ: ഷെയർ ട്രെഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയെടുത്ത പ്രതി പിടിയിൽ. ചെന്നൈ കോളത്തുവഞ്ചേരി സ്വദേശിയായ മുരുഗ(41)നാണ് പിടിയിലായത്.
മാനന്തവാടി സ്വദേശിനിയാണ് പരാതി നൽകിയത്. ഷെയർ ട്രെഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 12.5 ലക്ഷം രൂപ ഇവരിൽ നിന്ന് പ്രതി തട്ടിയെടുക്കുകയായിരുന്നു.
മാർച്ചിൽ ടെലഗ്രാം വഴി ബന്ധപെട്ട തട്ടിപ്പുകാർ പരാതിക്കാരിക്ക് ഓൺലൈൻ ഷെയർ ട്രെഡിങ് വഴി ലഭിച്ച ലാഭം പിൻവലിക്കാൻ ആവശ്യമായ ഫീസ് ഇനത്തിലേക്കാണെന്ന് വിശ്വസിപ്പിച്ച് 12,77000 രൂപയോളം തട്ടിയെടുത്തു.
തുടർന്ന് തട്ടിപ്പാണെന്ന് മനസിലായ യുവതി 1930 വഴി സൈബർ പോർട്ടലിൽ പരാതി രജിസ്റ്റർ ചെയുകയും തുടർന്ന് വയനാട് സൈബർ പോലീസ് മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ പണം പിൻവലിക്കാൻ ഉപയോഗിച്ച പ്രതിയുടെ അക്കൗണ്ട് കണ്ടെത്തി അതിൽ ഉണ്ടായിരുന്ന പണം മരവിപ്പിച്ചു കോടതിയിൽ റിപ്പോർട്ട് നൽകുകയുമായിരുന്നു.തുടർന്ന് അക്കൗണ്ട് ഉടമയായ പ്രതിയെ ചെന്നൈയിലെത്തി പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.