അതിജീവിതയെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികപീഡനത്തിന് ഇരയാക്കുകയും സ്വകാര്യ ചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി പത്ത് ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്ത കേസ് : പ്രതി പിടിയിൽ
അതിജീവിതയെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികപീഡനത്തിന് ഇരയാക്കുകയും സ്വകാര്യ ചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും പത്ത് ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്ത കേസിലെ
തൃശൂർ : അതിജീവിതയെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികപീഡനത്തിന് ഇരയാക്കുകയും സ്വകാര്യ ചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും പത്ത് ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്ത കേസിലെ പിടികിട്ടാപ്പുള്ളിയെ വരന്തരപ്പിള്ളി പൊലീസ് അറസ്റ്റ് ചെയ്തു. വരന്തരപ്പിള്ളി തെക്കുമുറി മാമ്പുള്ളി വീട്ടിൽ അനൂപ് (44) ആണ് അറസ്റ്റിലായത്.
2022-ൽ നടന്ന കേസിൽ പ്രതിയെ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് ജാമ്യത്തിലിറങ്ങി ഒളിവിൽ പോയ ഇയാൾക്കെതിരെ കോടതി പിടികിട്ടാപ്പുള്ളി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.അനൂപ് വരന്തരപ്പിള്ളി പൊലീസ് സ്റ്റേഷൻ പരിധിയിൽ രണ്ട് വധശ്രമക്കേസിലും ഒരു അടിപിടിക്കേസിലും അടക്കം മൂന്ന് ക്രിമിനൽക്കേസുകളിൽ പ്രതിയാണ്.വരന്തരപ്പിള്ളി പൊലീസ് എസ് ഐ കെ.എൽ പോൾസൺ, ജി.എസ്.ഐമാരായ ജോസഫ് തോമസ്, സുനിൽകുമാർ, വിനോദ്, സി.പി.ഒമാരായ അരുൺ, രാഗേഷ്, സജീവ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.