പയ്യാവൂരിൽ അറുപതു വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ
പയ്യാവൂരിൽ അറുപതു വയസുകാരിക്ക് നേരെ പീഡനശ്രമം നടത്തിയപ്രതി പൊലീസ് പിടിയിൽ. ചെമ്പേരി, പൂപ്പറമ്പ് സ്വദേശി എബിൻ എബ്രഹാമിനെ (32) യാണ് പയ്യാവൂർ പൊലിസ് അറസ്റ്റ് ചെയ്തത് വയോധികയായ സ്ത്രീയുടെ ഭർത്താവിൻ്റെ സുഹൃത്താണ് എബിൻ എബ്രഹാം. വയോധിക മാനസിക പരിമിതിയുള്ളയാളാണ്.
Sep 3, 2026, 19:12 IST
പയ്യാവൂർ : പയ്യാവൂരിൽ അറുപതു വയസുകാരിക്ക് നേരെ പീഡനശ്രമം നടത്തിയപ്രതി പൊലീസ് പിടിയിൽ. ചെമ്പേരി, പൂപ്പറമ്പ് സ്വദേശി എബിൻ എബ്രഹാമിനെ (32) യാണ് പയ്യാവൂർ പൊലിസ് അറസ്റ്റ് ചെയ്തത് വയോധികയായ സ്ത്രീയുടെ ഭർത്താവിൻ്റെ സുഹൃത്താണ് എബിൻ എബ്രഹാം. വയോധിക മാനസിക പരിമിതിയുള്ളയാളാണ്.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് വീട്ടിൽ അതിക്രമിച്ചു കയറി യുവാവ് പീഡനത്തിന് ശ്രമിച്ചത് പ്രതിയെ പയ്യാവൂർ എസ് ഐ സതീശൻ, എ.എസ് ഐ അജിത, സിവിൽ സർവീസ് ഓഫീസർ നൗഷാദ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.