ഡേകെയർ സെന്ററിൽ പിഞ്ചുകുഞ്ഞുങ്ങൾക്ക് നേരെ പീഡനം ; ആയമാർ അറസ്റ്റിൽ

ഐടി കമ്പനി കാമ്പസിനുള്ളിൽ പ്രവർത്തിക്കുന്ന ഡേകെയർ സെന്ററിൽ പിഞ്ചുകുഞ്ഞുങ്ങൾക്ക് നേരെ നടന്നത് ക്രൂരമായ പീഡനം. രണ്ട് മുതൽ നാല് വയസ്സുവരെ പ്രായമുള്ള കുട്ടികളെ വാഷിംഗ് മെഷീനിലിട്ട് പൂട്ടുകയും ഇരുട്ടുമുറിയിൽ അടച്ചിടുകയും ചെയ്ത സംഭവത്തിൽ രണ്ട് ആയമാരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ആകെ അഞ്ച് ജീവനക്കാർക്കെതിരെ എച്ച്എഎൽ പോലീസ് കേസെടുത്തു.

 

 ബെംഗളൂരു: ഐടി കമ്പനി കാമ്പസിനുള്ളിൽ പ്രവർത്തിക്കുന്ന ഡേകെയർ സെന്ററിൽ പിഞ്ചുകുഞ്ഞുങ്ങൾക്ക് നേരെ നടന്നത് ക്രൂരമായ പീഡനം. രണ്ട് മുതൽ നാല് വയസ്സുവരെ പ്രായമുള്ള കുട്ടികളെ വാഷിംഗ് മെഷീനിലിട്ട് പൂട്ടുകയും ഇരുട്ടുമുറിയിൽ അടച്ചിടുകയും ചെയ്ത സംഭവത്തിൽ രണ്ട് ആയമാരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ആകെ അഞ്ച് ജീവനക്കാർക്കെതിരെ എച്ച്എഎൽ പോലീസ് കേസെടുത്തു.

കുട്ടികൾ ഉറക്കെ കരയുമ്പോൾ അവരെ നിശബ്ദരാക്കാനും ഭയപ്പെടുത്താനും ആയമാർ അങ്ങേയറ്റം മനുഷ്യത്വരഹിതമായ ശിക്ഷാരീതികളാണ് സ്വീകരിച്ചിരുന്നത്. വാഷിംഗ് മെഷീനിലിട്ട് പൂട്ടുന്നതിന് പുറമെ, ഇരുട്ടുള്ള ടോയ്‌ലെറ്റിൽ അടച്ചിടുകയും ശാരീരികമായി ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് പരാതി. ഡേകെയറിലെ മറ്റൊരു ജീവനക്കാരൻ ഈ ക്രൂരകൃത്യങ്ങൾ മൊബൈലിൽ പകർത്തി വാട്‌സാപ്പിലൂടെ പുറത്തുവിട്ടതോടെയാണ് വിവരം പുറംലോകമറിയുന്നത്.

ഭാരതീയ ന്യായ സംഹിത , ജുവനൈൽ ജസ്റ്റിസ് ആക്ട് തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി മൂന്ന് പേർക്ക് പൊലീസ് നോട്ടീസ് നൽകിയിട്ടുണ്ട്. സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഐടി കമ്പനി ജീവനക്കാരുടെ മക്കളാണ് ക്രൂരതയ്ക്ക് ഇരയായത് എന്നത് സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു.