നവജാത ശിശുവിനെ കാട്ടിൽ ഉപേക്ഷിച്ച സംഭവം ; യുവതിയും പിതാവും അറസ്റ്റിൽ

 

ഭിൽവാര : വായിൽ കല്ലുനിറച്ച് ചുണ്ടുകൾ ഫെവിക്വിക്ക് തേച്ച് ഒട്ടിച്ച നിലയിൽ നവജാത ശിശുവിനെ കാട്ടിൽ ഉപേക്ഷിച്ച സംഭവത്തിൽ കുഞ്ഞി​ന്റെ അമ്മയും മുത്തച്ഛനും അറസ്റ്റിൽ. അവിവാഹിതയായ യുവതിക്ക് കുട്ടി ജനിച്ചതിനെത്തുടർന്നാണ് 20 ദിവസം മാത്രം പ്രായമായ കുട്ടിയെ അമ്മയും മുത്തച്ഛനും ചേർന്ന് ഉപേക്ഷിച്ചത്. 

ചൊവ്വാഴ്ച വനമേഖലയിൽ ആടുമേയ്ക്കാനെത്തിയ യുവാവാണ് നവജാത ശിശുവിനെ കണ്ടെത്തിയത്. തുടർന്ന് യുവാവ് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.