സ്‌നേഹത്തിന്‍റെയും പ്രത്യാശയുടേയും ക്രിസ്‌മസ് വന്നെത്തി; പ്രിയപ്പെട്ടവർക്ക് നേരാനുള്ള ആശംസകൾ ഇതാ...
നക്ഷത്രങ്ങൾ തൂക്കിയും, കേക്ക് മുറിച്ചും, പരസ്‌പരം സമ്മാനങ്ങൾ കൈമാറിയും ഈ ദിനം എല്ലാവരും ആഘോഷിക്കുന്നു. ഈ അവസരത്തിൽ സന്തോഷവും പ്രതീക്ഷയും നിറഞ്ഞ നല്ലൊരു ക്രിസ്‌മും പുതുവത്സരവും നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ആശംസകളായി നേരാം.
യേശുവിന്‍റെ ജന്മദിനമായ ഡിസംബർ 25 ന് ലോകമെങ്ങും ക്രിസ്‌മസ് ആഘോഷിക്കുന്നു. പരസ്‌പരം സമ്മാനങ്ങൾ കൈമാറിയും ബന്ധങ്ങൾ പുതുക്കിയും ആശംസ കാർഡുകൾ അയച്ചും സ്‌നേഹത്തിന്‍റെയും പ്രത്യാശയുടേയും പ്രതീകമായ ക്രിസ്‌മസ് ആഘോഷിക്കുന്നത്.
നക്ഷത്രങ്ങൾ തൂക്കിയും, കേക്ക് മുറിച്ചും, പരസ്‌പരം സമ്മാനങ്ങൾ കൈമാറിയും ഈ ദിനം എല്ലാവരും ആഘോഷിക്കുന്നു. ഈ അവസരത്തിൽ സന്തോഷവും പ്രതീക്ഷയും നിറഞ്ഞ നല്ലൊരു ക്രിസ്‌മും പുതുവത്സരവും നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ആശംസകളായി നേരാം.
സ്‌നേഹവും ത്യാഗവുമാണ് ജീവിതത്തെ മനോഹരമാക്കുന്നത്. ഈ സന്ദേശം ഓർത്തുകൊണ്ട് മുന്നോട്ട് പോവുക. ഒരു നല്ല ക്രിസ്‌മസ് ആശംസിക്കുന്നു.
എന്നും ഇതുപോലെ ഹൃദയത്തിൽ സന്തോഷവും സമാധാനവും ഉണ്ടാവട്ടെ. മറ്റുള്ളവരുടെ സന്തോഷത്തിനും സമാധാനത്തിനും നീ കാരണമാവട്ടെ. നല്ല ഒരു ക്രിസ്‌മസ് കാലം ആശംസിക്കുന്നു.
ഈ വർഷം എന്താണോ നിന്നെ തളർത്തിയത് അടുത്ത വർഷം അതിൽ നീ വിജയിക്കണം. പരാജയങ്ങളെല്ലാം ഒരു ദിവസം വിജയമായി മാറും. നല്ല ഒരു ക്രിസ്‌മസ് നേരുന്നു.
എന്നെ ഏറ്റവും നന്നായി അറിയുന്നവർക്കും എന്നെ സ്‌നേഹിക്കുന്നവർക്കും ക്രിസ്‌മസ് ആശംസകൾ. ഈ അവധിക്കാലം ഒരുപാട് കഥകളും നല്ല ഭക്ഷണങ്ങളും ഓർമ്മകളുമായി നിറഞ്ഞ് നിൽക്കട്ടെ.
ജീവിതം കൂടുതൽ രസകരമാക്കി തന്ന, എന്ത് പ്രശ്‌നങ്ങൾ ഉണ്ടായാലും ഒപ്പം നിന്ന ഉറ്റ സുഹ്യത്തിന് ഹൃദയം നിറഞ്ഞ ക്രിസ്‌മസ് ആശംസകൾ. ഇനിയും ഒരുപാട് കാലം ഈ സൗഹൃദം നിലനിൽക്കട്ടെ.
എത്ര ദൂരെയാണെങ്കിലും മനസുകൊണ്ട് ഒപ്പമുണ്ട്. ഒന്നിച്ച് നിന്ന ക്രിസ്‌മസ് ഈ വട്ടമില്ല. എങ്കിലും ഒരുപാട് നന്മകൾ ജീവിതതിൽ നേരുന്നു. ക്രിസ്‌മസ് ആശംസകൾ.
സന്തോഷകരമായ ഒരു അവധിക്കാലം ഉണ്ടാവട്ടെ. ഒപ്പം നല്ല നിമിഷമുള്ള ഒരു പുതുവത്സരവും ആശംസിക്കുന്നു. നന്മ ഉണ്ടാവട്ടെ, ക്രിസ്‌മസ് ആശംസകൾ.