പണം പിൻവലിക്കുമ്പോൾ ശ്രദ്ധിക്കുക ; എ ടി എം നിബന്ധനകളിൽ മാറ്റവുമായി പഞ്ചാബ് നാഷണൽ ബാങ്കും എച്ചി ഡി എഫ് സിയും

എടിഎം ഉപയോഗിക്കുമ്പോഴുള്ള നിബന്ധനകളിൽ മാറ്റങ്ങളുമായി എച്ച്ഡിഎഫ്സി,പഞ്ചാബ് നാഷണൽ ബാങ്ക്,ബന്ധൻ ബാങ്ക് എന്നിവ. ഏപ്രിൽ ഒന്നുമുതലാണ് മാറ്റങ്ങൾ പ്രഖ്യാപിച്ചിട്ടുള്ളത്.യുപിഐ ആപ്പുപയോഗിച്ച് ക്യുആർ കോഡ് സ്‌കാൻ ചെയ്ത് എടിഎമ്മിൽനിന്ന് പണം പിൻവലിക്കുന്നത് മാസംതോറുമുള്ള സൗജന്യ എടിഎം ഇടപാടുകളുടെ ഭാഗമാക്കിയാണ് എച്ച്ഡിഎഫ്സിപരിഷ്കരണം.

 

ന്യൂഡൽഹി: എടിഎം ഉപയോഗിക്കുമ്പോഴുള്ള നിബന്ധനകളിൽ മാറ്റങ്ങളുമായി എച്ച്ഡിഎഫ്സി,പഞ്ചാബ് നാഷണൽ ബാങ്ക്,ബന്ധൻ ബാങ്ക് എന്നിവ. ഏപ്രിൽ ഒന്നുമുതലാണ് മാറ്റങ്ങൾ പ്രഖ്യാപിച്ചിട്ടുള്ളത്.യുപിഐ ആപ്പുപയോഗിച്ച് ക്യുആർ കോഡ് സ്‌കാൻ ചെയ്ത് എടിഎമ്മിൽനിന്ന് പണം പിൻവലിക്കുന്നത് മാസംതോറുമുള്ള സൗജന്യ എടിഎം ഇടപാടുകളുടെ ഭാഗമാക്കിയാണ് എച്ച്ഡിഎഫ്സിപരിഷ്കരണം.

യുപിഐ വഴി എടിഎമ്മിൽനിന്നു പണം പിൻവലിക്കുന്നത് എടിഎം ഇടപാടായി ബാങ്ക് കണക്കും. മാസം തോറുമുള്ള സൗജന്യ ഇടപാടുകളുടെ എണ്ണം കടന്നാൽ23രൂപയും ജിഎസ്ടിയും ഫീസായി നൽകേണ്ടിവരും.

പ്രീമിയം ഡെബിറ്റ് കാർഡുകളിൽ എടിഎമ്മിൽനിന്ന് പിൻവലിക്കാവുന്ന തുകയിൽ പരിധി കുറച്ചാണ് പഞ്ചാബ് നാഷണൽ ബാങ്ക് മാറ്റം. ഒരു ലക്ഷം രൂപ വരെ പിൻവലിക്കാവുന്ന കാർഡുകളിൽ പുതിയ പരിധി 50,000രൂപയാക്കി. ഉയർന്ന പരിധിയുള്ള കാർഡുകളിൽ1.5ലക്ഷം രൂപയിൽനിന്ന് പരിധി 75,000രൂപയായും കുറച്ചു. ബന്ധൻ ബാങ്ക് മാസം തോറുമുള്ള സൗജന്യ ഇടപാടുകളുടെ എണ്ണം പുതുക്കിയിട്ടുണ്ട്. ബന്ധൻ ബാങ്കിന്റെ തന്നെ എടിഎമ്മുകളിൽ അഞ്ചു സൗജന്യ ഇടപാടുകളും മറ്റു ബാങ്കുകളുടേതിൽ മെട്രോ നഗരങ്ങളിൽ മൂന്നും മറ്റു നഗരങ്ങളിൽ അഞ്ചും സൗജന്യ ഇടപാടുകളാണ് ഏപ്രിൽമുതൽ ലഭിക്കുക.