'വി റൈസ്' പദ്ധതിയിൽ 10 വനിതാ സംരംഭകരെ ആദരിച്ച് ഡിപി വേൾഡും നീതി ആയോഗും

ഡിപി വേൾഡും നീതി ആയോഗിന്റെ വനിതാ സംരംഭകത്വ പ്ലാറ്റ്‌ഫോമും സംയുക്തമായി നടപ്പിലാക്കിയ ''വി റൈസ്''പദ്ധതിയുടെ ഭാഗമായി ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ കേരളത്തിൽ നിന്നുള്ള ഹെൽത്തി നിബിൾസ് കോ ഫൗണ്ടർ ലിസി ജോസ് ഉൾപ്പടെ രാജ്യത്തെ മികച്ച 10 വനിതാ സംരംഭകരെ ആദരിച്ചു.  വനിതകളുടെ നേതൃത്വത്തിലുള്ള ബിസിനസുകൾക്ക് കയറ്റുമതി സജ്ജതയും വിപണി പ്രവേശനവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ രാജ്യവ്യാപകമായി നടപ്പിലാക്കിയ പദ്ധതിയാണിത്.

 

കൊച്ചി: ഡിപി വേൾഡും നീതി ആയോഗിന്റെ വനിതാ സംരംഭകത്വ പ്ലാറ്റ്‌ഫോമും സംയുക്തമായി നടപ്പിലാക്കിയ ''വി റൈസ്''പദ്ധതിയുടെ ഭാഗമായി ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ കേരളത്തിൽ നിന്നുള്ള ഹെൽത്തി നിബിൾസ് കോ ഫൗണ്ടർ ലിസി ജോസ് ഉൾപ്പടെ രാജ്യത്തെ മികച്ച 10 വനിതാ സംരംഭകരെ ആദരിച്ചു.  വനിതകളുടെ നേതൃത്വത്തിലുള്ള ബിസിനസുകൾക്ക് കയറ്റുമതി സജ്ജതയും വിപണി പ്രവേശനവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ രാജ്യവ്യാപകമായി നടപ്പിലാക്കിയ പദ്ധതിയാണിത്.

2025 ഒക്ടോബറിൽ ആരംഭിച്ച വി റൈസ്  വനിതാ സംരംഭകർക്ക് അവരുടെ ബിസിനസുകൾ വികസിപ്പിക്കാനും പുതിയ വിപണികളിലേക്ക് പ്രവേശിക്കാനും ആവശ്യമായ കഴിവുകളും അറിവും ബന്ധങ്ങളും നൽകുന്ന ഒരു സമഗ്ര പദ്ധതിയാണ്.

ഭക്ഷ്യോത്പന്നങ്ങൾ, കരകൗശല വസ്തുക്കൾ, തുണിത്തരങ്ങൾ, സൗന്ദര്യ-ആരോഗ്യ മേഖലകൾ തുടങ്ങി വിവിധ മേഖലകളിൽ നവീനവും സ്വാധീനശേഷിയുള്ളതുമായ സംരംഭങ്ങൾ കെട്ടിപ്പടുത്തതിനാണ് മികച്ച 10 സംരംഭകരെ തെരഞ്ഞെടുത്തത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ലഭിച്ച 600-ലധികം അപേക്ഷകളിൽ നിന്നാണ് ഇവരെ തെരഞ്ഞെടുത്തത്. ഇന്ത്യയുടെ വ്യാപാര-സാമ്പത്തിക വളർച്ചയിൽ വനിതാ നേതൃത്വത്തിലുള്ള സംരംഭങ്ങൾ സജീവ പങ്കാളികളാകാനുള്ള ഉയർന്ന അഭിനിവേശത്തിന്റെ പ്രതിഫലനമാണ് ഈ തിരഞ്ഞെടുപ്പ്.

ക്രമത്തോടെയുള്ള മെന്ററിംഗ്, വിദഗ്ധർ നയിച്ച വർക്ക്ഷോപ്പുകൾ, ഡിജിറ്റൽ പഠന മോഡ്യൂളുകൾ എന്നിവയിലൂടെ  ബ്രാൻഡിംഗ്, പാക്കേജിംഗ്, ലോജിസ്റ്റിക്‌സ്,  അന്താരാഷ്ട്ര വിപണികളിൽ ഉൽപ്പന്നങ്ങളെ അവതരിപ്പിക്കുന്ന തന്ത്രങ്ങൾ എന്നിവയിൽ പങ്കെടുത്തവർ പ്രായോഗിക അറിവ് നേടി.

''ഒരു ക്രിക്കറ്റ് താരമെന്ന നിലയിൽ, ഓരോ നേട്ടവും കഠിനമായ തയ്യാറെടുപ്പിന്റെയും പ്രതിരോധത്തിന്റെയും നിർണായക ഘട്ടങ്ങളിൽ മികവ് തെളിയിക്കാനുള്ള ധൈര്യത്തിന്റെയും ഫലമാണെന്ന് എനിക്ക്  അറിയാം. ഡിപി വേൾഡിന്റെ 'വി റൈസ്' പദ്ധതിയിലൂടെ ആദരിക്കപ്പെട്ട വനിതാ സംരംഭകരും അതേ മനോഭാവമാണ് പ്രകടിപ്പിച്ചത്. അവർ മുന്നോട്ടുവന്ന് തങ്ങളുടെ കരുത്ത് തെളിയിക്കുകയും ആഗോളതലത്തിൽ മത്സരിക്കാൻ കഴിയുന്ന ബിസിനസുകൾ സൃഷ്ടിക്കുകയും ചെയ്തു. അവസരവും നിശ്ചയദാർഢ്യവും ഒന്നിക്കുമ്പോൾ ഭാവി വെറും സ്വപ്നമായി നിൽക്കാതെ യാഥാർഥ്യമാകുമെന്ന് അവരുടെ യാത്ര നമ്മെ ഓർമ്മിപ്പിക്കുന്നു.''ചടങ്ങിൽ സംസാരിച്ച മുൻ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം നായിക മിതാലി രാജ് പറഞ്ഞു.


'വീ റൈസ്  പദ്ധതിയിലൂടെ എന്റെ ബിസിനസ്സ് വിപുലീകരിക്കുന്നതിനും പുതിയ വിപണികൾക്കായി തയ്യാറെടുക്കുന്നതിനും ആവശ്യമായ വിലയേറിയ അറിവുകൾ എനിക്ക് ലഭിച്ചു. ഹെൽത്തി നിബിൾസിൽ, പ്രോട്ടീൻ പൗഡറുകളും ഹെൽത്ത് ഡ്രിങ്കുകളും ഉൾപ്പെടെയുള്ള പോഷകസമൃദ്ധമായ മില്ലറ്റ് അധിഷ്ഠിത ഉൽപ്പന്നങ്ങൾ വികസിപ്പിക്കുന്നതിൽ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. ഈ അവസരത്തിനും അംഗീകാരത്തിനും ഡി പി വേൾഡിനോടും  നിതി ആയോഗിനോടും  ഞാൻ നന്ദി രേഖപ്പെടുത്തുന്നു.ഉപഭോക്താക്കളുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനൊപ്പം സുസ്ഥിരമായ വളർച്ച കൈവരിക്കുന്നതിനും ആരോഗ്യകരമായ ബദൽ ഉൽപ്പന്നങ്ങൾ നിർമ്മിക്കാനുള്ള ഞങ്ങളുടെ നിശ്ചയദാർഢ്യത്തെ ഈ അംഗീകാരം കൂടുതൽ ശക്തിപ്പെടുത്തുന്നതായി ഹെൽത്തി നിബിൾസ് കോ ഫൗണ്ടർ ലിസി ജോസ് പറഞ്ഞു.


''ആഗോള വിതരണ ശൃംഖലകളിൽ ഇന്ത്യയുടെ സ്ഥാനം കൂടുതൽ ശക്തമാകുന്ന സാഹചര്യത്തിൽ, സംരംഭകത്വത്തിലും വ്യാപാരത്തിലും സ്ത്രീകളുടെ പങ്കാളിത്തം വർധിപ്പിക്കുന്നത് കൂടുതൽ ഉൾക്കൊള്ളുന്നതും പ്രതിരോധശേഷിയുള്ളതുമായ സമ്പദ്വ്യവസ്ഥ സൃഷ്ടിക്കുന്നതിൽ  നിർണായകമാണ്. വനിതാ സംരംഭകർക്ക് ദീർഘകാലാടിസ്ഥാനത്തിൽ വളരാനും ആഗോള വിപണികളിൽ അർത്ഥവത്തായ സാന്നിധ്യം ഉറപ്പാക്കാനും ആവശ്യമായ കഴിവുകളും ആത്മവിശ്വാസവും വിപണി ബോധവും നൽകുന്ന സമഗ്ര വേദിയായാണ് 'വി റൈസ്' രൂപകൽപ്പന ചെയ്യ്തതെന്ന് നീതി ആയോഗ് പ്രോഗ്രാം ഡയരക്ടറും വിമൺ എന്റർപ്രണർഷിപ്പ് പ്ലാറ്റ്ഫോം മിഷൻ ഡയരക്ടറുമായ അന്ന റോയി പറഞ്ഞു.  

''നവീകരണത്തിലൂടെയും തൊഴിൽ സൃഷ്ടിയിലൂടെയും ശക്തമായ സമൂഹങ്ങൾ കെട്ടിപ്പടുക്കുന്നതിലൂടെയും വനിതാ സംരംഭകർ ഇന്ത്യയുടെ സാമ്പത്തിക ഭാവിയെ രൂപപ്പെടുത്തുകയാണ്. നിതി ആയോഗിന്റെ വിമൺ എന്റർപ്രണർഷിപ്പ് പ്ലാറ്റ്ഫോമുമായി സഹകരിച്ച് നടപ്പാക്കുന്ന 'വി റൈസ്' പദ്ധതിയിലൂടെ വനിതാ സംരംഭകർക്ക് കഴിവുകൾ വികസിപ്പിക്കാനും ബന്ധങ്ങൾ വിപുലീകരിക്കാനും ആഗോള അവസരങ്ങളിലേക്ക് എത്തിച്ചേരാനും ഡിപി വേൾഡ് സഹായിക്കുന്നു. ഉൾക്കൊള്ളുന്ന വ്യാപാര പരിസ്ഥിതികൾ സൃഷ്ടിക്കാനും സംരംഭകത്വത്തിലും നവീകരണത്തിലും അധിഷ്ഠിതമായ ഇന്ത്യയുടെ വളർച്ചയെ പിന്തുണയ്ക്കാനുമുള്ള ഞങ്ങളുടെ പ്രതിബദ്ധതയുടെ പ്രതിഫലനമാണ് ഈ പദ്ധതിയെന്ന് ഡിപി വേൾഡിന്റെ ഇന്ത്യാ ഉപഭൂഖണ്ഡ കൺട്രി മാനേജരായ ഹേമന്ദ് കുമാർ റുയിയ പറഞ്ഞു.

മുൻ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മിതാലി രാജ്, ഡിപി വേൾഡിന്റെ ഇന്ത്യാ ഉപഭൂഖണ്ഡ കൺട്രി മാനേജർ ഹേമന്ദ് കുമാർ റുയിയ , നീതി ആയോഗ് പ്രോഗ്രാം ഡയരക്ടറും വിമൺ എന്റർപ്രണർഷിപ്പ് പ്ലാറ്റ്‌ഫോം മിഷൻ ഡയരക്ടറുമായ  അന്ന റോയ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു .