യുപിഐ ഇടപാടിന് ഫീസ് ; എംഡിആർ ഏർപ്പെടുത്തുന്നത് ഒക്ടോബർ 15 മുതൽ പ്രാബല്യത്തിൽ 

രാജ്യത്ത് യുപിഐ ഡിജിറ്റൽ പണമിടപാടുകൾക്ക് ഏർപ്പെടുത്തിയ എംഡിആർ ഒക്ടോബർ 15 മുതൽ പ്രാബല്യത്തിൽ. യുപിഐ വഴി 2,000 രൂപയിൽ കൂടുതൽ ലഭിക്കുന്ന പേയ്മെന്റുകൾക്ക് വ്യാപാരികൾ 0.4 ശതമാനം ഫീസ് നൽകേണ്ടിവരുമെന്ന് നാഷണൽ പേയ്മെന്റ്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ അറിയിച്ചിരിക്കുന്നത്.

പുതിയ ഉത്തരവ് പ്രകാരം വ്യക്തികൾ തമ്മിലുള്ള സാധാരണ പണമിടപാടുകൾക്ക് യാതൊരുവിധ ഫീസും ഈടാക്കില്ല. വ്യാപാരികളിൽ നിന്ന് മാത്രമാണ് ഈ തുക ഈടാക്കുക. അതുകൊണ്ടുതന്നെ സാധാരണക്കാർക്ക് തികച്ചും സൗജന്യമായി യുപിഐ സേവനങ്ങൾ തുടർന്നും ഉപയോഗിക്കാം. മർച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് എന്നറിയപ്പെടുന്ന ഈ ഫീസ് അനുസരിച്ച് 2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് പരമാവധി 0.4 ശതമാനം വരെ എംഡിആർ നിരക്ക് ഏർപ്പെടുത്താനാണ് തീരുമാനം.

 ന്യൂഡൽഹി: രാജ്യത്ത് യുപിഐ ഡിജിറ്റൽ പണമിടപാടുകൾക്ക് ഏർപ്പെടുത്തിയ എംഡിആർ ഒക്ടോബർ 15 മുതൽ പ്രാബല്യത്തിൽ. യുപിഐ വഴി 2,000 രൂപയിൽ കൂടുതൽ ലഭിക്കുന്ന പേയ്മെന്റുകൾക്ക് വ്യാപാരികൾ 0.4 ശതമാനം ഫീസ് നൽകേണ്ടിവരുമെന്ന് നാഷണൽ പേയ്മെന്റ്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ അറിയിച്ചിരിക്കുന്നത്. 2,000 രൂപ വരെയുള്ള ഡിജിറ്റൽ ഇടപാടുകൾക്ക് യാതൊരുവിധ നിരക്കുകളും ഈടാക്കില്ല എന്ന കേന്ദ്ര സർക്കാരിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് നടപടി. ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങി. 

പുതിയ ഉത്തരവ് പ്രകാരം വ്യക്തികൾ തമ്മിലുള്ള സാധാരണ പണമിടപാടുകൾക്ക് യാതൊരുവിധ ഫീസും ഈടാക്കില്ല. വ്യാപാരികളിൽ നിന്ന് മാത്രമാണ് ഈ തുക ഈടാക്കുക. അതുകൊണ്ടുതന്നെ സാധാരണക്കാർക്ക് തികച്ചും സൗജന്യമായി യുപിഐ സേവനങ്ങൾ തുടർന്നും ഉപയോഗിക്കാം. മർച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് എന്നറിയപ്പെടുന്ന ഈ ഫീസ് അനുസരിച്ച് 2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് പരമാവധി 0.4 ശതമാനം വരെ എംഡിആർ നിരക്ക് ഏർപ്പെടുത്താനാണ് തീരുമാനം.

ഒരു ഇടപാടിന് പരമാവധി 300 രൂപയാണ് ഈടാക്കുക. അതായത്, ഒരു വ്യാപാരിക്ക് യുപിഐ വഴി 75,000 രൂപയോ അതിൽ കൂടുതലോ ലഭിക്കുകയാണെങ്കിലും എംഡിആർ ഫീസ് 300 രൂപയിൽ കൂടില്ല. റെയിൽവേ, ടെലികോം, ഇന്ധനം തുടങ്ങിയ മേഖലകളിലെ 2,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് അഞ്ച് രൂപ ഫീസ് ഈടാക്കും. അതേസമയം, റൂപേ കാർഡ് ഉപയോഗിച്ചുള്ള ഇടപാടുകൾക്ക് അധിക ഫീസ് ഈടാക്കില്ലെന്നും ഉത്തരവിൽ അറിയിച്ചിട്ടുണ്ട്.