യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ ഭവന, വാഹന, വ്യക്തിഗത വായ്‌പകളുടെ പലിശ നിരക്കുകൾ കുറച്ചു
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ ഭവന, വാഹന, വ്യക്തിഗത വായ്‌പകളുടെ പലിശ നിരക്കുകൾ കുറച്ചു. 2025 ഡിസംബർ 18 മുതൽ പ്രാബല്യത്തിൽ വരുന്ന പുതുക്കിയ നിരക്കുകൾ പ്രകാരം ഭവന വായ്‌പയുടെ പലിശ 7.45 ശതമാനത്തിൽ നിന്ന് 7.15 ശതമാനമായും, വാഹന വായ്‌പയുടേത് 7.90 ശതമാനത്തിൽ നിന്ന് 7.50 ശതമാനമായും കുറയും. വ്യക്തിഗത വായ്‌പയുടെ പലിശ നിരക്കിൽ 1.60 ശതമാനത്തിൻ്റെ വലിയ കുറവു വരുത്തിയതോടെ ഇത് 8.75 ശതമാനത്തിൽ ലഭ്യമാകും.
Dec 24, 2025, 19:39 IST
മുംബൈ: യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ ഭവന, വാഹന, വ്യക്തിഗത വായ്‌പകളുടെ പലിശ നിരക്കുകൾ കുറച്ചു. 2025 ഡിസംബർ 18 മുതൽ പ്രാബല്യത്തിൽ വരുന്ന പുതുക്കിയ നിരക്കുകൾ പ്രകാരം ഭവന വായ്‌പയുടെ പലിശ 7.45 ശതമാനത്തിൽ നിന്ന് 7.15 ശതമാനമായും, വാഹന വായ്‌പയുടേത് 7.90 ശതമാനത്തിൽ നിന്ന് 7.50 ശതമാനമായും കുറയും. വ്യക്തിഗത വായ്‌പയുടെ പലിശ നിരക്കിൽ 1.60 ശതമാനത്തിൻ്റെ വലിയ കുറവു വരുത്തിയതോടെ ഇത് 8.75 ശതമാനത്തിൽ ലഭ്യമാകും.
കൂടാതെ പരിസ്ഥിതി സൗഹൃദ പദ്ധതികൾ പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി ഗ്രീൻ ഫിനാൻസ് വിഭാഗത്തിലെ ഭവന, വാഹന വായ്‌പകൾക്ക് 0.10 ശതമാനം അധിക ഇളവും ബാങ്ക് വാഗ്‌ദാനം ചെയ്യുന്നുണ്ട്. റിസർവ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചതിനെ തുടർന്ന്, വായ്‌പയെടുക്കുന്നവർക്ക് കൂടുതൽ ആനുകൂല്യം ലഭ്യമാക്കുന്നതിനായാണ് ബാങ്ക് ഈ മാറ്റങ്ങൾ നടപ്പിലാക്കിയത്.