ടാറ്റ എഐ സഖി ഇമ്മേഴ്‌ഷൻ പ്രോഗ്രാമിലൂടെ ഗ്രാമീണ ഇന്ത്യയിൽ നിന്നുള്ള ; 1553 വനിതാ കരകൗശല വിദഗ്ദ്ധർക്കും സംരംഭകർക്കും പരിശീലനം നൽകി

നിർമിത ബുദ്ധി എങ്ങനെ പ്രായോഗികമായി സംരംഭകർക്ക് ഉപയോഗിക്കാം എന്നും ഗ്രാമീണ മേഖലയിൽ നിന്നുള്ള വനിതാ കരകൗശല വിദഗ്ദ്ധരുടേയും സംരംഭകരുടേയും ശാക്തീകരണത്തിന് എങ്ങനെ പ്രയോജനപ്പെടുത്താം എന്നും ചൂണ്ടിക്കാട്ടിക്കൊണ്ട് ഇന്ത്യാ എഐ ഇംപാക്ട് ഉച്ചകോടിയിൽ  ടാറ്റ ഗ്രൂപ് രൂപം നൽകിയ 'ടാറ്റ എഐ സഖി ഇമ്മേഴ്‌ഷൻ പ്രോഗ്രാം' സംഘടിപ്പിച്ചു.  

 

 കൊച്ചി: നിർമിത ബുദ്ധി എങ്ങനെ പ്രായോഗികമായി സംരംഭകർക്ക് ഉപയോഗിക്കാം എന്നും ഗ്രാമീണ മേഖലയിൽ നിന്നുള്ള വനിതാ കരകൗശല വിദഗ്ദ്ധരുടേയും സംരംഭകരുടേയും ശാക്തീകരണത്തിന് എങ്ങനെ പ്രയോജനപ്പെടുത്താം എന്നും ചൂണ്ടിക്കാട്ടിക്കൊണ്ട് ഇന്ത്യാ എഐ ഇംപാക്ട് ഉച്ചകോടിയിൽ  ടാറ്റ ഗ്രൂപ് രൂപം നൽകിയ 'ടാറ്റ എഐ സഖി ഇമ്മേഴ്‌ഷൻ പ്രോഗ്രാം' സംഘടിപ്പിച്ചു.  ശിൽപശാലയിൽ 1553 വനിതകൾ പങ്കെടുത്തു.  കരകൗശല വിദഗ്‌ധർ, അടിസ്ഥാന ഡിജിറ്റൽ സാക്ഷരതയുള്ളവർ, ഡിജിറ്റൽ രംഗത്ത് അൽപം കൂടി മികച്ച അറിവുള്ളവർ എന്നിങ്ങനെ മൂന്നു തലങ്ങളിലായി  പങ്കെടുത്തവരെ തിരിച്ചണ് പരിശീലനം നൽകിയത്. ഓരോ വിഭാഗങ്ങളിലും കരകൗശല വിദഗ്ദ്ധർ, അടിസ്ഥാന തലത്തിലുള്ള സംരംഭകർ, സ്വാശ്രയ സംഘ നേതാക്കൾ, വൈവിധ്യമാർന്ന ഗ്രാമീണ മേഖലകളിൽ നിന്നുള്ള കമ്യൂണിറ്റി ഫെസിലിറ്റേറ്റർമാർ എന്നിവർ ഉൾപ്പെട്ടിരുന്നു.

 പരിപാടിയുടെ മുഴുവൻ സമയവും വ്യക്തിഗത മാർഗനിർദ്ദേശങ്ങൾ നൽകുകയും തൽസമയ പ്രശ്‌ന പരിഹാരങ്ങൾ സാധ്യമാക്കുകയും ചെയ്യുന്ന രീതിയിൽ, പങ്കെടുക്കുന്ന ഓരോ അഞ്ചു പേരേയും ഓരോ മെൻറർമാർ വീതം പിന്തുണക്കുന്ന  രീതിയിലായിരുന്നു ഇത് ആസൂത്രണം ചെയ്തത്. പരിപാടിക്കിടെ പുതിയ ഉൽപന്ന ഡിസൈനുകൾ തയ്യാറാക്കാനും വിപണന സാമഗ്രികൾ തയ്യാറാക്കാനും സർക്കാർ പദ്ധതികളെ കുറിച്ചു മനസിലാക്കാനും രേഖകൾ ട്രാൻസുലേറ്റു ചെയ്യാനും സ്വന്തം ഫോൺ ഉപയോഗിച്ച് അപേക്ഷകൾ തയ്യാറാക്കാനും എല്ലാം നിർമിത ബുദ്ധി ഉപയോഗിക്കുന്നതിന് ഈ മെൻറർമാർ പരിശീലിപ്പിച്ചു. രണ്ടര മണിക്കൂർ പരിപാടി അവസാനിച്ചതോടെ പങ്കാളികളെല്ലാം ചേർന്ന് 4727 ചുമതലകളായിരുന്നു നിർമിത ബുദ്ധി പിന്തുണയോടെ നിർവഹിച്ചത്.  അവർക്കു നൽകിയ ജോലികൾ 98 ശതമാനം പൂർത്തിയാക്കുകയും ചെയ്തു.

 രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആയിരക്കണക്കിനു വനിതകൾ ടാറ്റ എഐ സഖി ഇമ്മേഴ്‌ഷൻ പ്രോഗ്രാമിൽ പങ്കെടുത്തത് ഹൃദയസ്പർശിയായ അനുഭവമായിരുന്നു എന്ന് ടിസിഎസ് എക്സിക്യൂട്ടീവ് ഡയറക്ടറും സിഒഒയുമായ ആർത്തി സുബ്രഹ്മണ്യൻ പറഞ്ഞു. സാങ്കേതികവിദ്യാ വികസനം സമൂഹത്തിൻറെ പുരോഗതിക്ക് ഒപ്പം മുന്നോട്ടു പോകണമെന്നാണ് ടാറ്റ ഗ്രൂപ്പും ടിസിഎസും ശക്തമായി വിശ്വസിക്കുന്നത്. ഗ്രാമീണ ഇന്ത്യയിൽ നിന്നുള്ള ആയിരക്കണക്കിനു വനിതകളേയും കരകൗശല വിദഗ്ദ്ധരേയും  നിർമിത ബുദ്ധിയുടെ ശക്തി ഉപയോഗിച്ചു മുന്നേറാൻ സഹായിക്കാനാണ് ഈ പദ്ധതിയിലൂടെ ശ്രമിക്കുന്നതെന്നും ആർത്തി സുബ്രഹ്മണ്യൻ കൂട്ടിച്ചേർത്തു.

 ടാറ്റ എഐ സഖി ഇമ്മേഴ്‌ഷൻ പ്രോഗ്രാമിൽ 447 പരമ്പരാഗത കരകൗശല വിദഗ്ദ്ധരാണ് തങ്ങളുടെ ഡിസൈൻ ആശയങ്ങൾ, ഉൽപന്ന ചിത്രങ്ങൾ, പട്ടച്ചിത്ര, മധുബാനി, ധോക്ര എന്നിവ പോലുള്ളവയ്ക്കായുള്ള പുതിയ ആശയങ്ങൾ കണ്ടെത്തൽ എന്നിവയ്ക്കായി നിർമിത ബുദ്ധി പ്രയോജനപ്പെടുത്തിയത്. ഇതേ രീതിയിൽ സ്വാശ്രയ സംഘങ്ങളിൽ നിന്നുള്ള 940 വനിതകൾ സർക്കാർ പദ്ധതികളെ കുറിച്ചു മനസിലാക്കുന്നതിനും വിപണന സാമഗ്രികൾ തയ്യാറാക്കുന്നതിനും ബിസിനസിനായുള്ള സന്ദേശങ്ങൾ തയ്യാറാക്കുന്നതിനും എഐ പ്രയോജനപ്പെടുത്തി.  ഇതിനകം തന്നെ പ്രതിമാസം 20,000 രൂപ നേടുന്ന വനിതകൾ ഉൾപ്പെട്ട 166 ഡിജിറ്റൽ സംരംഭകർ സ്വയം പഠിക്കുന്നതിനും ബിസിനസ് വളർച്ചയ്ക്കുമായി നിർമിത ബുദ്ധി പ്രയോജനപ്പെടുത്തി.