തിരുവനന്തപുരത്തെ ഭക്ഷണവിതരണത്തിൽ മികച്ച വളര്‍ച്ച കൈവരിച്ച് ബോള്‍ട്ട് ബൈ സ്വിഗ്ഗി

ബോള്‍ട്ട് ബൈ സ്വിഗ്ഗി തിരുവനന്തപുരത്ത് മികച്ച വളര്‍ച്ച നേടുന്നതായി സ്വിഗ്ഗി. മുൻ മാസത്തേക്കാൾ 42 ശതമാനം ഓര്‍ഡര്‍ വളര്‍ച്ച കൈവരിച്ച ഈ ക്വിക്ക് ഫുഡ് ഡെലിവറി സേവനം, റെസ്റ്റോറന്റുകളിൽ ബിസിനസുകള്‍ വർധിപ്പിക്കുക കൂടി ചെയ്‌തെന്ന് സ്വിഗ്ഗി ചൂണ്ടിക്കാട്ടി.

 
swiggy

തിരുവനന്തപുരം: ബോള്‍ട്ട് ബൈ സ്വിഗ്ഗി തിരുവനന്തപുരത്ത് മികച്ച വളര്‍ച്ച നേടുന്നതായി സ്വിഗ്ഗി. മുൻ മാസത്തേക്കാൾ 42 ശതമാനം ഓര്‍ഡര്‍ വളര്‍ച്ച കൈവരിച്ച ഈ ക്വിക്ക് ഫുഡ് ഡെലിവറി സേവനം, റെസ്റ്റോറന്റുകളിൽ ബിസിനസുകള്‍ വർധിപ്പിക്കുക കൂടി ചെയ്‌തെന്ന് സ്വിഗ്ഗി ചൂണ്ടിക്കാട്ടി. സൂപ്പര്‍-സ്മാര്‍ട്ട് ബാക്കെന്‍ഡ് ഒപ്റ്റിമൈസേഷൻ ഉപയോഗപ്പെടുത്തി പത്ത് മിനിറ്റിനുള്ളില്‍ ഡെലിവറി വാഗ്ദാനം ചെയ്യുന്ന ബോള്‍ട്ട് ബൈ സ്വിഗ്ഗി നഗരത്തിന്റെ ഭക്ഷണരീതിയിൽ തന്നെ മാറ്റം വരുത്തുകയാണ്.

തിരുവനന്തപുരത്തെ 50 ശതമാനം റെസ്റ്റോറന്റുകളും പങ്കുചേരുന്നതിനാല്‍ പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം, ലഘുഭക്ഷണം തുടങ്ങിയ വിഭാഗങ്ങളിലായി 12,000 ത്തിലധികം വിഭവങ്ങൾ ഇവിടെ ലഭ്യമാണ്. മൊത്തം ബോള്‍ട്ട് ഓര്‍ഡറുകളുടെ 34 ശതമാനവും ഉച്ചഭക്ഷണവും അത്താഴം 30 ശതമാനവുമാണ്.

സാങ്കേതികവിദ്യയും ലോജിസ്റ്റിക്‌സും സംയോജിപ്പിക്കുന്നതിലൂടെ ബോള്‍ട്ട്, റെസ്റ്റോറന്റുകള്‍ക്ക് മികച്ചതും ഉയര്‍ന്ന നിലവാരമുള്ളതുമായ ഭക്ഷണം എല്ലാവരിലേക്കും വേഗത്തിൽ എത്തിച്ച് ലാഭവും വളര്‍ച്ചയും നൽകി റെസ്റ്റോറന്റ് പങ്കാളികളുടെ പ്രധാന സ്രോതസ്സായും മാറുന്നുവെന്ന് സ്വിഗ്ഗി ഫുഡ് മാര്‍ക്കറ്റ് പ്ലേസ് ചീഫ് ബിസിനസ് ഓഫീസര്‍ സിദ്ധാര്‍ത്ഥ് ഭാക്കൂ പറഞ്ഞു. നഗരങ്ങളുടെ വേഗത്തിലുള്ള വികസനത്തോടെ, റെക്കോര്‍ഡ് വേഗത്തിൽ ഉപഭോക്താക്കള്‍ക്ക് പുതിയതും ഉയര്‍ന്ന നിലവാരമുള്ളതുമായ ഭക്ഷണം ലഭിക്കുന്നുവെന്ന് ഉറപ്പാക്കുന്ന സ്വിഗ്ഗിയുടെ ബോള്‍ട്ട്, റെസ്റ്റോറന്റുകള്‍ക്ക് കാര്യക്ഷമതയും ലാഭവും വര്‍ധിപ്പിക്കാനും സഹായിക്കുന്ന ഒന്നായി മാറിയിരിക്കുകയാണ്.